Sunday 4 June 2017

പതിനായിരം രൂപയിൽ താഴെ വിലയുള്ള മികച്ച 5 സ്മാർട്ട് ഫോണുകൾ

ഇപ്പോൾ മാർക്കറ്റിൽ ധാരാളം 4G ഹാൻഡ്സെറ്റുകൾ ലഭ്യമാണ്. സാധാരണ ഉപഭോക്താവിന് ഇതുമൂലം ഏത് ഫോൺ വാങ്ങണം എന്ന ഒരു ആശയക്കുഴപ്പം ഉണ്ടാവും. ഇവിടെ ഞാൻ 10000 രൂപയ്ക്ക് താഴെയുള്ള 5 ഹാൻഡ്സെറ്റുകളെ പരിചയപ്പെടുത്താം.

1. Redmi Note 4

 Redmi Note 4 മൂന്നു വേരിയന്റുകൾ ലഭ്യമാണ്  അതിൽ 2GB Ram വേർഷനു 9999 ആണ് വില. നല്ല പ്രീമിയം ലുക്കുള്ള ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ വില തന്നെയാണ്. പിന്നെ ഫീചേഴ്സിന്റെ കാര്യത്തിൽ ആളൊരു പുലിയാണ്. സ്റ്റാപ് ഡ്രഗൺ 625 പ്രൊസസർ ഉപയോഗിക്കന്ന ഏറ്റവും വില കുറഞ്ഞ ഫോൺ ആണ് ഇത്. 4000 mah ബാറ്ററി ഉപയോഗിക്കുന്ന ഈ ഫോണിന് തുടർച്ചയായി 2 ദിവസം backup ലഭിക്കുന്നുണ്ട്. Android Marshmello ഓപ്പറേഷൻ സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇനി ഇതിന്റെ മറ്റു ഫീചേഴ്‌സുകൾ എന്താണെന്നു നോക്കാം

5.5 ഇഞ്ച് ഫുൾ HD ഡിസ്പ്ലേ
ഫുൾ മെറ്റൽ ബോഡി
32 GB ഇന്റേണൽ മെമ്മറി
2GB റാം
ഫിംഗർ പ്രിന്റ് സ്കാനർ
2.0 GHz സ്നാപ്ഡ്രഗൺ 625 പ്രൊസസർ
ഹൈബ്രിഡ് ഡുവൽ സിം
മെമ്മറി കാർഡ് 128 GB വരെ
13 MP റിയർ ക്യാമറ 5 MP ഫ്രണ്ട് ക്യാമറ
IR ബ്ലാസ്റ്റർ
4000 MAH ബാറ്ററി
online ആയി ലഭിക്കുന്ന ഈ ഹാൻഡ്‌സെറ്റ് ഇപ്പോൾ offline സ്റ്റോറുകളിലും ലഭ്യമാണ്. online ലിങ്ക് ചുവടെ വേർക്കുന്നു.
Redmi Note 4 @9999 from Flipkart

2. Redmi 4 

Redmi Note 4 ന്റെ കഞ്ഞനുജനായ ഇവൻ ആള് ജഗജില്ലിയാണ്. ഓൺലൈൻ വിപണിയിലെ സകല വിൽപ്പന റെക്കാർഡുകളും തകർത്തു കൊണ്ടാണ് ഇവന്റെ വരവ്. കാഴ്ചയിൽ  Redmi Note 4 നോട് സാമ്യമുള്ള ഈ ഫോൺ പെർഫോമൻസിലും ഒട്ടും മോശമല്ല. Redmi 4 ന്റെ പ്രത്യേകതകൾ

5 " HD ഡിസ്പ്ലേ
ഫുൾ മെറ്റൽ ബോഡി
32 GB ഇന്റേണൽ മെമ്മറി
3 GB റാം
ഫിംഗർ പ്രിന്റ് സ്കാനർ
1.4 GHz സ്നാപ്ഡ്രഗൺ 435 പ്രൊസസർ
ഹൈബ്രിഡ് ഡുവൽ സിം
മെമ്മറി കാർഡ് 128 GB വരെ
13 MP റിയർ ക്യാമറ 5 MP ഫ്രണ്ട് ക്യാമറ
IR ബ്ലാസ്റ്റർ
4000 MAH ബാറ്ററി
ഈ ഫോൺ Amazon.in ൽ ഓൺലൈൻ ആയി മാത്രമേ ലഭിക്കുകയുള്ളൂ ലിങ്ക് ചുവടെ വേർക്കുന്നു. Android Marshmello ഓപറേഷൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിന്റെ 16 GB റാം 2GB റോം വേർഷന് 6999 ഉം 32GB റാം 3 GB റോം വേർഷന് 8999 ഉം രൂപയാണ് ഇതിന്റെ വില.
Xiaomi Redmi 4

3. Lenovo K6 Power

Xioami Redmi സീരീസിനു Lenovo യുടെ മറുപടിയാണ് K6 പവർ Android Marshmello ഓപറേഷൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിന്റെ വില 9999 രൂപ
ഫുൾ എച്ച് ഡി ഡിസ്പ്ലേ, സോണി സെൻസർ റിയർ ക്യാമറ 8 MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ

5 " Full HD ഡിസ്പ്ലേ
ഫുൾ മെറ്റൽ ബോഡി
32 GB ഇന്റേണൽ മെമ്മറി
3 GB റാം
ഫിംഗർ പ്രിന്റ് സ്കാനർ
1.4 GHz സ്നാപ്ഡ്രഗൺ 430 പ്രൊസസർ
ഹൈബ്രിഡ് ഡുവൽ സിം
മെമ്മറി കാർഡ് 128 GB വരെ
13 MP റിയർ ക്യാമറ 8 MB ഫ്രണ്ട് ക്യാമറ
4000 MAH ബാറ്ററി
Lenovo K6 Power @9999 from Flipkart

4. Redmi 3s and Redmi 3s Prime


Redmi 4 സീരീസ് വരുന്നതിന് മുമ്പ് വിപണിയിലെ ഇളക്കിമറിച്ച ഹാൻഡ്സെറ്റാണ് Redmi 3ട, ഉം 3ട Prime ഉം.ആൻഡ്രോയിട് മാർഷ് മെല്ലോ ഓപ്പറേഷൻ സിസ്റ്റത്തിൽ ആണ് ഇതും പ്രവർത്തിക്കുന്നത്.
Redmi 3ട 16GB റാം 2 GB റോം വില 6999
Redmi 3ട prime 32 GB റാം 3 G B റോം വില 8999.

5 " HD ഡിസ്പ്ലേ
ഫുൾ മെറ്റൽ ബോഡി
16/32 GB ഇന്റേണൽ മെമ്മറി
2/3 GB റാം
ഫിംഗർ പ്രിന്റ് സ്കാനർ
1.4 GHz സ്നാപ്ഡ്രഗൺ 430 പ്രൊസസർ
ഹൈബ്രിഡ് ഡുവൽ സിം
മെമ്മറി കാർഡ് 128 GB വരെ
13 MP റിയർ ക്യാമറ 5 MP ഫ്രണ്ട് ക്യാമറ
IR ബ്ലാസ്റ്റർ
4000 MAH ബാറ്ററി
ശ്രദ്ധിക്കേണ്ടത് 2 GB റാം വേർഷന് ഫിംഗർപ്രിന്റ് സ്കാനർ ഇല്ല.
Redmi 3s @6999 Flipkart Redmi 3s Prime @8999 Flipkart

5. Samsung Galaxy J3 Pro
Samsung ന്റെ മറ്റൊരു ബജറ്റ് ഫോണാണ് ഇത്
സാംസങ്ങിന്റെ Build ക്വാളിറ്റിയും ബ്രാൻഡ് വാല്യൂവും ഇഷ്ടപ്പെടുന്നവർക്ക് തെരെഞ്ഞെടുക്കാവുന്ന ഒരു മോഡൽ ആണിത്. 5 " HD Amoled ഡീസ് പ്ലേ യും ഫ്രണ്ട് ക്യാമറ ഫ്ലാഷ് എന്നിവയാണ് ഇതിന്റെ ആകർഷണം. ആൻഡ്രോയിട് 6 ൽ പ്രവത്തിക്കന്ന ഈ ഫോണിന്റെ വില 7990 ആണ്.

5 " HD Amoled ഡിസ്പ്ലേ
2 GB റാം| 16 GB റോം | Expandable Upto 128 GB
8MP റിയർ ക്യാമ| 5MP ഫ്രണ്ട് ക്യാമറ ഫ്ലാ ഷോട് കൂടെ
2600 mAh ബാറ്ററി
1.5 GHz ക്യാഡ് കോർ പ്രൊസസർ
Samsung Galaxy J3 pro @7990 Flipkart

No comments:

Post a Comment