Showing posts with label Lg k7i malayalam review. Show all posts
Showing posts with label Lg k7i malayalam review. Show all posts

Friday, 29 September 2017

കൊതുകിനെ അകറ്റുന്ന മൊബൈല്‍ഫോണുമായി എല്‍ജി

കൊതുകിനെ അകറ്റുന്ന മൊബൈല്‍ഫോണുമായി എല്‍ജി രംഗത്ത്.
ഇന്ത്യന്‍ വിപണിയില്‍ പുതിയതായി ഇറക്കിയ കെ7ഐ സ്മാര്‍ട്ഫോണിന്റെ മുഖ്യ സവിശേഷതയും ഇതു തന്നെയാണ്.
5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയും, 2ജിബി റാമും, 16 ജിബി സ്റ്റോറേജുമുള്ള സ്മാര്‍ട്ഫോണ്‍ ആന്‍ഡ്രോയിഡ് മാഷ്മെലോയിലാണ് പ്രവര്‍ത്തിക്കുന്നത്.
കൊതുകിനെ അകറ്റുന്ന അള്‍ട്രാസോണിക് ശബ്ദ വീചികള്‍ പുറപ്പെടുവിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് കെ7 ഐയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
7,990 രൂപയാണ് കൊതുകുകളെ അകറ്റാന്‍ ശേഷിയുള്ള ഈ മൊബൈല്‍ഫോണുകളുടെ വില.
കൊതുകുകളെ അകറ്റുന്നതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളും ഇപ്പോള്‍ നിലവിലുണ്ട്.