Thursday 19 October 2017

മൊബൈല്‍ ഫോണ്‍ ഹൈ റേഡിയേഷന്‍ ആണോ എന്ന് തിരിച്ചറിയാനുള്ള മാര്‍ഗം


മൊബൈല്‍ ഫോണ്‍ ഹൈ റേഡിയേഷന്‍ ആണോ എന്ന് തിരിച്ചറിയാനുള്ള മാര്‍ഗം -ശാസ്ത്രത്തിന്റെ വളരെ വലിയ ഒരു കണ്ടു പിടിത്തം ആണ് മൊബൈല്‍ ഫോണുകള്‍. ആശയ വിനിമയത്തിനായി വേണ്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ന് ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു ഇലക്ട്രോണിക് ഉപകരണം ആണ് .
ആശയ വിനിമയം മാത്രമല്ല ആവശ്യമായ കാര്യങ്ങള്‍ സൂക്ഷിച്ചു വെക്കാനും, ഫോട്ടോയും വീഡിയോയും എടുക്കാനും, പണം ഇടപാടുകള്‍ നടത്താനും, ജോലി ചെയ്യുവാനും നമ്മുടെ വിരല്‍ തുമ്പു കൊണ്ട് സാധിക്കുന്ന ഒരു അനുഗ്രഹം തന്നെ ആയി മാറി മൊബൈല്‍ ഫോണുകള്‍. എന്നാല്‍ ഏതൊരു നാണയത്തിനും ഇരു വശങ്ങള്‍ ഉള്ളത് പോലെ മൊബൈല്‍ ഫോണിനും ഉണ്ട് അതിന്റേതായ ദോഷങ്ങളും .മൊബൈല്‍ ഫോണില്‍ നിന്നും പുറപ്പെടുവിക്കുന്ന ഇലക്ട്രോ മാഗ്‌നറ്റിക് തരംഗങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിനു നല്ലതല്ല. അത് കൊണ്ട് തന്നെ കിടക്കുമ്പോള്‍ തലയിന്റെ പരിസരത്തൊന്നും മൊബൈല്‍ ഫോണ്‍ വെക്കാന്‍  മൊബൈല്‍ ഫോണ്‍ ഉയര്‍ന്ന റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന ഒന്നാണോ എന്നറിയാന്‍ ഒരു എളുപ്പ മാര്‍ഗം ഉണ്ട് .ഒരു ചെറിയ കോഡ് മൊബൈലില്‍ ടൈപ്പ് ചെയ്യുന്നത് വഴി ഹൈ റേഡിയേഷന്‍ ഉണ്ടോ എന്ന് തിരിച്ചറിയാവുന്നതാണ്. *#07# എന്ന കോഡ് ടൈപ്പ് ചെയ്യുന്നത് വഴി ഫോണിന്റെ റേഡിയേഷന്‍ എത്രയാണെന്ന് മനസിലാക്കാന്‍ സാധിക്കും. കോഡ് ടൈപ്പ് ചെയ്തു ഒരു സെക്കന്റിനുള്ളില്‍ തന്നെ റേഡിയേഷന്‍ എത്രയാണെന്ന് അറിയാന്‍ സാധിക്കും.
1.6 വാട്‌സ് പെര്‍ കിലോഗ്രാമിന് ഉള്ളില്‍ ആണെങ്കില്‍ ഫോണിന്റെ റേഡിയേഷന്‍ സേഫ് ആണ്. അതിനു മുകളില്‍ ആണെങ്കില്‍ ഫോണിന്റെ റേഡിയേഷന്‍ വളരെ കൂടുതല്‍ ആണ് എന്ന് വേണം കരുതാന്‍. അങ്ങനെ ഉയര്‍ന്ന റേഡിയേഷന്‍ ഉള്ള ഫോണ്‍ കഴിവതും കുട്ടികളുടെ അടുത്ത് നിന്ന് ഉപയോഗിക്കാതിരിക്കണം. ഇത്തരം ഫോണ്‍ ഉപയോഗിച്ച് സംസാരിച്ചാല്‍ തലവേദനയും ചെവിക്കു ചൂടും അനുഭവപ്പെടാനുള്ള സാദ്ധ്യതകള്‍ ഏറെ ആണ്. അത് കൊണ്ട് റേഡിയേഷന്‍ കുറവുള്ള ഫോണുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

No comments:

Post a Comment