Friday 29 September 2017

കൊതുകിനെ അകറ്റുന്ന മൊബൈല്‍ഫോണുമായി എല്‍ജി

കൊതുകിനെ അകറ്റുന്ന മൊബൈല്‍ഫോണുമായി എല്‍ജി രംഗത്ത്.
ഇന്ത്യന്‍ വിപണിയില്‍ പുതിയതായി ഇറക്കിയ കെ7ഐ സ്മാര്‍ട്ഫോണിന്റെ മുഖ്യ സവിശേഷതയും ഇതു തന്നെയാണ്.
5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയും, 2ജിബി റാമും, 16 ജിബി സ്റ്റോറേജുമുള്ള സ്മാര്‍ട്ഫോണ്‍ ആന്‍ഡ്രോയിഡ് മാഷ്മെലോയിലാണ് പ്രവര്‍ത്തിക്കുന്നത്.
കൊതുകിനെ അകറ്റുന്ന അള്‍ട്രാസോണിക് ശബ്ദ വീചികള്‍ പുറപ്പെടുവിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് കെ7 ഐയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
7,990 രൂപയാണ് കൊതുകുകളെ അകറ്റാന്‍ ശേഷിയുള്ള ഈ മൊബൈല്‍ഫോണുകളുടെ വില.
കൊതുകുകളെ അകറ്റുന്നതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളും ഇപ്പോള്‍ നിലവിലുണ്ട്.

Thursday 28 September 2017

വ്യാജ ജിഎസ്ടി ബില്ല് എങ്ങനെ തിരിച്ചറിയാം?

ചരക്ക് സേവന നികുതി വന്നാല്‍ പലതിനും വിലകുറയുമെന്നായിരുന്നു ഉപഭോക്താവ് മനസിലാക്കിയിരുന്നത്. എന്നാല്‍ ഹോട്ടലുകളില്‍ ഉള്‍പ്പെടെ മറിച്ചാണ് സംഭവിച്ചത്.
ജിഎസ്ടിയുടെ പേരില്‍ കച്ചവടക്കാര്‍ സാധാരണക്കാരെ പിഴിയാന്‍ തുടങ്ങിയതോടെ ഇത് സംബന്ധിച്ച പരാതികളും വ്യാപകമായി.
ജിഎസ്ടി രജിസ്ട്രേഷനെടുത്തും എടുക്കാതെയുമുള്ള തട്ടിപ്പുകള്‍ ഏറുകയാണ്. ഈ സാഹചര്യത്തില്‍ തട്ടിപ്പ് തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്.
ഇതാ അതിനുള്ള മാര്‍ഗങ്ങള്‍:
എല്ലാവര്‍ക്കും ജിഎസ്ടി ബാധകമല്ല
എല്ലാകച്ചവടക്കാരും ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥരല്ല. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
അസം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് പത്ത് ലക്ഷമാണ് വിറ്റുവരവ് പരിധി.
രജിസ്ട്രേഷന്‍ എടുത്തവര്‍ വില്പന ബില്ലില്‍ ജിഎസ്ടി നമ്ബര്‍ ഉള്‍പ്പെടുത്തണം. സെന്‍ട്രല്‍ ജിഎസ്ടി(CGST), സ്റ്റേറ്റ് ജിഎസ്ടി(SGST) എന്നിങ്ങനെ നികുതി വേര്‍തിരിച്ച്‌ കാണിക്കണം.
പുതിയ നികുതി പഴയ രീതിയില്‍
മൂല്യവര്‍ധിത നികുതി, ടിന്‍, സെന്‍ട്രല്‍ സെയില്‍ ടാക്സ് നമ്ബര്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് പല കച്ചവടസ്ഥാപനങ്ങളും ഇപ്പോഴും നല്‍കുന്നത്. ജിഎസ്ടി രജിസ്ട്രേഷനെടുത്ത ഇവര്‍ ഉപഭോക്താവില്‍നിന്ന് ഈടാക്കുന്നതാകട്ടെ ജിഎസ്ടി പ്രകാരമുള്ള തുകയാണ്.
ജൂലായ് ഒന്നുമുതല്‍ ബില്ലില്‍ സ്റ്റേറ്റ് ജിഎസ്ടി, സെന്‍ട്രല്‍ ജിഎസ്ടി എന്നിങ്ങനെയാണ് കാണിക്കേണ്ടത്. അത് പ്രകാരംമാത്രമാണ് നികുതി ഈടാക്കേണ്ടതും.
താല്‍ക്കാലിക ജിഎസ്ടി നമ്ബര്‍ മതിയോ?
ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷന്‍ നമ്ബര്‍(ജിഎസ്ടിഐഎന്‍)ബില്ലില്‍ രേഖപ്പെടുത്താതെ സ്റ്റേറ്റ് ജിഎസ്ടിയും സെന്‍ട്രല്‍ ജിഎസ്ടിയും സ്ഥാപനങ്ങള്‍ ഈടാക്കുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ പാടില്ല.
ജിഎസ്ടി നമ്ബര്‍ വെരിഫൈ ചെയ്തിട്ടില്ലെങ്കില്‍ താല്‍ക്കാലികമായി ലഭിച്ച ജിഎസ്ടി നമ്ബര്‍ ബില്ലില്‍ ചേര്‍ക്കേണ്ടതാണ്.
ബില്ലില്‍ ചേര്‍ത്തിട്ടുള്ള ജിഎസ്ടി നമ്ബര്‍ ശരിയാണോയെന്ന് ഉപഭോക്താക്കള്‍ക്ക് പരിശോധിച്ചറിയാം.
1. www.gst.gov.in എന്ന് വെബ്സൈറ്റ് തുറക്കുക.
2. സര്‍ച്ച്‌ ടാക്സ് പെയര്‍-ന് താഴെ ജിഎസ്ടിഐഎന്‍ നമ്ബര്‍ നല്‍കി സര്‍ച്ച്‌ ചെയ്യുക.
തെറ്റായ ജിഎസ്ടിഐഎന്‍ നമ്ബറാണെങ്കില്‍-നിങ്ങള്‍ നല്‍കിയ നമ്ബര്‍ നിലവിലില്ല; സാധുവായ നമ്ബര്‍ നല്‍കുക എന്ന സന്ദേശം തെളിഞ്ഞുവരും.
ശരിയായ രജിസ്ട്രേഷന്‍ നമ്ബറാണെങ്കില്‍
കച്ചവട സ്ഥാപനത്തിന്റെ പേര്
സംസ്ഥാനം
രജിസ്ട്രേഷന്‍ തിയതി
പ്രൈവറ്റ്, പബ്ലിക് ലിമിറ്റഡ് കമ്ബനി, പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവയിലേതെങ്കിലും തുടങ്ങിയവ തെളിഞ്ഞുവരും.
താല്‍ക്കാലിക രജിസ്ട്രേഷനാണെങ്കില്‍ 'ആക്ടീവ് പെന്റിങ് വെരിഫിക്കേഷന്‍' എന്നാകും കാണുക.
ജിഎസ്ടി നമ്ബറിന്റെ ഘടന
15 അക്ക ജിഎസ്ടി രജിസ്ട്രേഷന്‍ നമ്ബറിന്റെ ഘടന കാണാം.

അവലംബം: ക്ലിയര്‍ടാക്സ്
ആദ്യത്തെ രണ്ട് അക്കം സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. കേരളത്തിന്റെത് 32 ഉം മഹാരാഷ്ട്രയുടേത് 27 ഉം ഡല്‍ഹിയുടേത് 07 ആണ്(പട്ടിക കാണുക)
അടുത്ത പത്ത് അക്കം സ്ഥാപനത്തിന്റെയോ സ്ഥാപന ഉടമയുടെയോ പാന്‍ നമ്ബറാണ്.
സംസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള നമ്ബറാണ് അടുത്തത്.
പതിനാലാമത്തെ അക്കം 'z' ആണ്.
നികുതി വിഭാഗത്തിന്റെ പരിശോധനയ്ക്കുള്ള കോഡാണ് അവസാനത്തെ അക്കം.
നികുതി നിരക്ക്
ബില്ലില്‍ യഥാര്‍ഥ നികുതി നിരക്കാണ് ഈടാക്കിയിരിക്കുന്നതെന്ന് പരിശോധിക്കാം. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
https://cbec-gst.gov.in/gst-goods-services-rates.html
ശരിയായ ഘടനയിലുള്ള ബില്ല് അല്ല നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍, പരാതി ഇ മെയിലില്‍ നല്‍കാം. helpdesk@gst.gov.in
സംസ്ഥാനങ്ങളുടെ കോഡ്
Andaman and Nicobar Islands 35
Andhra Pradesh 28
Andhra Pradesh (New) 37
Arunachal Pradesh 12
Assam 18 Bihar 10
Chandigarh 04
Chattisgarh 22
Dadra and Nagar Haveli 26
Daman and Diu 25
Delhi 07
Goa 30
Gujarat 24
Haryana 06
Himachal Pradesh 02
Jammu and Kashmir 01
Jharkhand 20
Karnataka 29
Kerala 32
Lakshadweep Islands 31
Madhya Pradesh 23
Maharashtra 27 Manipur 14
Meghalaya 17
Mizoram 15
Nagaland 13
Odisha 21
Pondicherry 34
Punjab 03
Rajasthan 08
Sikkim 11
Tamil Nadu 33
Telangana 36
Tripura 16
Uttar Pradesh 09
Uttarakhand 05
West Bengal 19

Tuesday 26 September 2017

നോക്കിയ പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ 'നോക്കിയ 8 'ഇന്ത്യയില്‍

നോക്കിയയുടെ പുതിയ പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണായ നോക്കിയ 8 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും.
എച്ച്‌എംഡി ഗ്ലോബലിനു കീഴില്‍ വീണ്ടും ആരംഭിച്ച നോക്കിയ ഇതിനകം 3310, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ബജറ്റ് ഫോണായ നോക്കിയ 2 രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രീമിയം ഫോണായ നോക്കിയ 8 ഇന്ത്യയിലെത്തിക്കുന്നത്.
5.3 ഇഞ്ച് ഡിസ്പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, ബ്ലൂടൂത്ത് 5, കാള്‍ സെയ്സ് സെന്‍സറോടു കൂടി 13 മെഗാപിക്സല്‍ ഫ്രണ്ട്, റിയര്‍ ക്യാമറകള്‍ എന്നിവയുള്ള നോക്കിയ 8ന് ഏകദേശം 36,999 രൂപയായിരിക്കും വില.
നോക്കിയ 8 (6 GB റാം വേരിയന്റ്) നെ കുറിച്ചുള്ള വിവരങ്ങള്‍ കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.
നോക്കിയ 8 ലെ സവിശേഷതകള്‍
6000-സീരീസ് അലുമിനിയത്തില്‍ യുണിബോഡി ഡിസൈനിലാണ് നോക്കിയ 8 എത്തുന്നത്. IP54 റേറ്റിങ്ങുള്ള നോക്കിയ 8 ന് സ്പ്ലാഷ് പ്രൂഫ് സുരക്ഷയുണ്ട്.
ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 8ല്‍ ആന്‍ഡ്രോയിഡ് 8.0 ഒറിയോ പതിപ്പ് അപ്ഡേറ്റ് ചെയ്യാനാകുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 835 എസ്‌ഒസിയാണ് പ്രോസസര്‍. ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തോടെ 5.3 ഇഞ്ച് 2K LCD ഡിസ്പ്ലേ നോക്കിയ 8 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നാണ്.
ആര്‍ജിബി, മോണോക്രോം സെന്‍സറുകളുള്ള 13 മെഗാപിക്സലിന്റെ രണ്ട് പിന്‍ ക്യാമറകളുണ്ട്. നോകിയ 8 ന്റെ മുന്‍ക്യാമറയും 13 മെഗാപിക്സലാണ്.
മുന്‍, പിന്‍ ക്യാമറകള്‍ 4K വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. ലേസര്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ളാഷ് എന്നിവയും ക്യാമറ ഫീച്ചറുകളാണ്.
64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുള്ള നോക്കിയ 8ല്‍ മൈക്രോഎസ്ഡി കാര്‍ഡുകളിലൂടെ (256 ജിബി വരെ) വികസിപ്പിക്കാവുന്നതാണ്. 3090mAh ബാറ്ററിയാണ് ഇതിന്റെ കരുത്ത്.
4ജി വോള്‍ട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, യുഎസ്ബി 3.1 ടൈപ്പ്- സി കണക്ടിവിറ്റി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് സ്മാര്‍ട്ട്ഫോണിന്റെ മറ്റു സവിശേഷതകള്‍.

Monday 25 September 2017

സാധാരണക്കാര്‍ക്കായി നോക്കിയ 2 എത്തുന്നു

സാധാരണക്കാരെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയ്ക്ക് നോക്കിയ 2 പുറത്തിറങ്ങുന്നു. വില കുറവാണെങ്കിലും മികച്ച സവിശേഷതകളാണ് അധികൃതര്‍ ഉറപ്പുനല്‍കുന്നത്.

4.7 ഇഞ്ച് സ്ക്രീനാണ് ഫോണിന്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുത്തന്‍ പതിപ്പായ നൂഗ 7.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 8ജിബി സ്റ്റോറേജ്, 1 ജിബി റാം, 8എംപി ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 4000 എംഎഎച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍. രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 9277 രൂപയാകും ഫോണിന്റെ വില. നവംബറില്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

ഫ്ലിപ്കാർട്ട്, ആമസോൺ ഇന്ത്യ എന്നിവയുടെ ഉത്സവകാല വില്പനയിൽ ഷവോമിക്ക് റെക്കോർഡ്

നിങ്ങൾക്കറിയുമോ? ഫ്ലിപ്കാർട്ട്, ആമസോൺ ഇന്ത്യ എന്നിവിടങ്ങളിൽ ഈ ഫെസ്റ്റിവൽ വിൽപന സമയത്ത് 90% ഉപഭോക്താക്കളും അവരുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയി തിരഞ്ഞെടുത്തത് Xiaomi സ്മാർട്ട്ഫോണാണ്. ചൈനീസ് മൊബൈൽ വെണ്ടർ ഇന്ത്യയിലെ വീണ്ടും ഒരു റെക്കോർഡ് തകർക്കുകയാണ്. നോക്കിയ ഒരിക്കൽ ഇന്ത്യയിൽ ഭരിച്ചിരുന്നതുപോലെയാണ് ഇന്ത്യൻ മൊബൈൽ മാർക്കറ്റിൽ ഇപ്പോൾ Xiaomi യുടെ പ്രകടനം

ഫ്ലിപ്കാർട്ടും ആമസോണും ഫെസ്റ്റിവൽ വിൽപനയുടെ ആദ്യ 48 മണിക്കൂറിനു ശേഷം Xiaomi ഒരു മില്യൺ സ്മാർട്ട് ഫോണുകൾ വിറ്റഴിച്ചിട്ടുണ്ട്. 2017 സെപ്റ്റംബർ 20 മുതൽ സെപ്തംബർ 22 വരെ മിനുട്ടിൽ 300 സ്മാർട്ട്ഫോണുകൾ വിൽക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്

കഴിഞ്ഞ വർഷത്തെ വിൽപനയുമായി താരതമ്യം ചെയ്താൽ Xiaomi 18 ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം സ്മാർട്ട്ഫോണുകൾ വിൽക്കാൻ കഴിഞ്ഞിരുന്നുള്ളൂ എന്നാൽ ഈ തവണ റെഡ്മി, മി സ്മാർട്ട്ഫോണുകൾ എല്ലാ Price range ലും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിൽ Xiaomi യുടെ പുതിയ റെക്കോർഡുകൾ

  • 48 മണിക്കൂറിനുള്ളിൽ 1 ദശലക്ഷത്തിൽ കൂടുതൽ Xiaomi സ്മാർട്ട്ഫോൺ വിറ്റു. ഫ്ളിപ്പ്കാർട്ട് ദി ബിഗ് ബില്യൺ ഡേയ്സ്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയുടെ ആദ്യ 2 ദിവസങ്ങളിൽ ആണ് ഇത്.
  • Xiaomi- ൽ ഓരോ മിനിറ്റിലും 300 സ്മാർട് ഫോണുകൾ വിറ്റഴിച്ചു.
  • റെഡ്മി നോട്ട് 4 ഫ്ളിപ്കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് ദി ബിഗ് ബില്ല്യൻ ദിനങ്ങളിൽ.
  • ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ ആമസോണിലെ ഏറ്റവും കൂടുതൽ വിറ്റഴിച്ച സ്മാർട്ട്ഫോണുകളായതും റെഡ്മി 4, റെഡ്മി 4 എ എന്നിവയാണ്.
  • ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെൽ സമയത്ത്, 9 ടോപ്പ് സെല്ലിംഗ് സ്മാർട്ട്ഫോണുകളിൽ 8 ഉം Xiaomi ഫോണുകൾ ആയിരുന്നു.
  • മി എയർ ശുദ്ധീയർ 2, മി പവർബാങ്ക് 2, മിയ ബാൻഡ് 2 തുടങ്ങിയവയെല്ലാം തങ്ങളുടെ വിഭാഗങ്ങളിൽ ചാർട്ടിൽ ഒന്നാമതെത്തി.
നിങ്ങൾക്ക് ഓർമ്മയുണ്ടാകും, കുറച്ച് മാസക്കൾക്ക് മുൻപ് Xiaomi ഒരു ദശലക്ഷം Redmi Note 4 ലോഞ്ച് ചെയ്ത് 45 ദിവസങ്ങൾക്ക് ഉള്ളിൽ വിറ്റു. ഇൻഡ്യയിൽ ഒരു ദശലക്ഷത്തിലധികം വിൽപനകൾ വിറ്റ ഏറ്റവും വേഗതയേറിയ ഉപകരണമായി ഇത് മാറി. ഇതുവരെ 4 മില്യൺ യൂണിറ്റ് റെഡ്മി 3 സെറ്റുകൾ വിൽപ്പന നടത്തിയതിലൂടെ പുതിയ പുതിയ നാഴികക്കല്ലുകൾ കമ്പനി കൈവരിച്ചിട്ടുണ്ട്.

Sunday 24 September 2017

16 എംപി സെൽഫി ക്യാമറ, 3 ജിബി റാം, എക്സ്പാൻഡബിൾ സ്റ്റോറേജ് 256 ജിബി, വില 8,999 രൂപ അതാണ് ജിയോണി എക്സ് 1

720 x 1280 പിക്സൽ റെസല്യൂഷനുള്ള 5.20 ഇഞ്ച് എച്ച്ഡി ടച്ച്സ്ക്രീൻ ഡിസ്പ്ലേയാണ് ഗിയോണി എക്സ്1 ന്റെത്.  ഇന്ത്യയിൽ ജിയോണി എക്സ് 1 ന്റെ വില ഏകദേശം 8,999 രൂപയിൽ നിന്ന് തുടങ്ങുന്നു. 1.5 ജിഗാഹെർഡ്സ് ക്ലോക്ക്,  മീഡിയടെക് MT6737T ക്വാഡ് കോർ പ്രൊസസർ, 3 ജി.ബി റാം എന്നിവയാണ് ജിയോണി എക്സ്1 ൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 25 ജിബി വരെ വികസിപ്പിക്കാവുന്ന 16 ജിബി ഇന്റേണൽ സ്റ്റോറേജാണ് ജിയോണി എക്സ്1 ൽ ഉണ്ട്. 13 എംപി റിയർ ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയ്ഡ് നോകറ്റ് 7.0 ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതാണ് ജിയോണി എക്സ് 1. 4000 mAh റിമൂവബിൾ ലി-ഐയോൺ ബാറ്ററിയാണ് ജിയോണി x 1 ന്റെത്. വൈഫൈ, ജി.പി.എസ്, ബ്ലൂടൂത്ത്, യുഎസ്ബി ഒ.ടി.ജി, 3 ജി, 4 ജി, എഫ്എം എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളാണുള്ളത്. വിരലടയാള ഐഡി ഉപയോഗിച്ച് ഫോൺ എളുപ്പത്തിൽ അൺലോക്ക് ചെയ്യുന്ന ഉപകരണത്തിന്റെ പിൻവശത്ത് വിരലടയാള സ്കാനറാണ് ജിയോണി എക്സ് 1 ന്. പ്രോക്സിമിറ്റി സെൻസർ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ,

'ഐ ഫോര്‍ മൊബ്' ;നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ വെബ് ആപ്ലിക്കേഷനൊരുക്കി കേരളാ പൊലീസ്

നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ കളഞ്ഞുപോയെങ്കില്‍ ഇനി വിഷമിക്കണ്ട. നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്തുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനുമുള്ള പുതിയ സംവിധാനവുമായി കേരളാ പൊലീസ് രംഗത്ത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്ബര്‍ വഴി തിരിച്ചറിയുന്നതിന് സഹായിക്കുന്ന വെബ് ആപ്ലിക്കേഷനാണ് കേരളാ പൊലീസ് പരിചയപ്പെടുത്തുന്നത്.

ഐ ഫോര്‍ മൊബ് എന്ന പേരിലാണ് കേരളാ പൊലീസിന്റെ സൈബര്‍ ഡോം വെബ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ആപ്ലിക്കേഷന്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി സംസ്ഥാനത്തെ മൊബൈല്‍ ടെക്നീഷ്യന്മാരെ സൈബര്‍ വിഭാഗത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കും.
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബറും വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.

ഫോണ്‍ മോഷ്ടിച്ചവര്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനോ മറ്റോ മൊബൈല്‍ ടെക്നീഷ്യന്മാരെ സമീപിക്കുമ്ബോള്‍ വെബ് പോര്‍ട്ടല്‍ വഴി ഇവരെ കണ്ടെത്താന്‍ സാധിക്കുമെന്ന് കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം പറയുന്നു.
മൊബൈല്‍ ടെക്നീഷ്യന്മാര്‍ക്ക് സ്ഥാപനങ്ങള്‍ നടത്തണമെങ്കില്‍ കേരളാപൊലീസിന്റെ എതിര്‍പ്പില്ലാ രേഖ ഹാജരാക്കണമെന്ന നിബന്ധന വെയ്ക്കുമെന്നും അതുവഴി വെബ് പോര്‍ട്ടലിലേക്കുള്ള രജിസ്ട്രേഷന്‍ നിര്‍ബന്ധിതമാക്കുമെന്നും സൈബര്‍ ഡോം ചുമതലയുള്ള ഐജി മനോജ് എബ്രഹാം പറഞ്ഞു.

വാട്‌സാപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

ഇന്നത്തെ സമൂഹത്തില്‍ സോഷ്യല്‍ മീഡിയ വഴിയും പലതരത്തിലുള്ള മെസഞ്ചറുകള്‍ വഴിയും നിരവധി ചതിക്കുഴികളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതില്‍ പ്രധാനമാണ് വാട്സാപ്പ്. ഇനി വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധ കൊടുത്താല്‍ ഇത്തരം ചതിക്കുഴിയില്‍ അറിയാതെ പെട്ടുപോയോ എന്ന് മനസിലാക്കാന്‍ സാധിക്കും.

വാട്ട്സാപ്പ് ഓപ്പണ്‍ ചെയ്യുന്ന വേളയില്‍ മുകളില്‍ വലതു വശത്തു മൂന്നു ഡോട്സ് കാണാം.ഇതില്‍ ടച്ച്‌ ചെയ്യുമ്ബോള്‍ വരുന്ന മൂന്നാമത്തെ ഓപ്ഷനാണ് വാട്ട്സാപ്പ് വെബ്. ഈ വെബ് ഓപ്ഷന്‍ ഓണ്‍ ചെയ്തു നോക്കുക.
ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്ന വിന്‍ഡോ ആണ് അപ്പോള്‍ വരുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് വെബ് ഡിസേബിള്‍ഡ് ആണെന്നും ആരും വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കും.
അതേസമയം , ലാസ്റ്റ് ആക്റ്റീവ് ടുഡേ @ 10 പി .എം എന്നോ മറ്റോ ആണ് കാണിക്കുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് മറ്റാരോ മോണിറ്റര്‍ ചെയ്യുന്നുണ്ട്. അവസാനം അയാള്‍ നിങ്ങളെ നിരീക്ഷിച്ച സമയം അനുസരിച്ചാണ് 'ലാസ്റ്റ് സീന്‍' മാറിമാറി വരുന്നത്

ലാസ്റ്റ് ആക്റ്റീവ് ടുഡേ' എന്ന് കാണുന്നുണ്ടെങ്കില്‍ ആരുമായെങ്കിലും കണക്റ്റഡാണോ എന്ന് അറിയാന്‍ സാധിക്കും.ഇത്തരത്തിലാണ് കാണിക്കുന്നതെങ്കില്‍ ഏതോ കംപ്യൂട്ടറില്‍ നിങ്ങളുടെ വാട്ട്സാപ്പ് സിങ്കായിട്ടുണ്ടെന്നാണ് അര്‍ഥം. ആ കംപ്യൂട്ടര്‍ ആരാണോ ഉപയോഗിക്കുന്നത്, അവരുടെ നിരീക്ഷണത്തിലാണ് നിങ്ങളെന്നാണ് അര്‍ത്ഥമാക്കുന്നത്. അങ്ങനെ കണ്ടാല്‍ വാട്സ്‌ആപ്പിലെ വെബ് ഓപ്ഷന്‍ സെറ്റിങ്സിലെ ലോഗൗട്ട് ഓപ്ഷന്‍ ഉപയോഗിച്ച്‌ ഉടന്‍ തന്നെ ലോഗൗട്ട് ചെയ്യേണ്ടതും ആവശ്യമാണ്.

നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ആയിരുന്ന സമയത്ത് വാട്ട്സാപ്പ് വെബ് എടുത്ത് ക്യുആര്‍ കോഡ് മറ്റാരോ സ്കാന്‍ ചെയ്യുകയും കംപ്യൂട്ടറില്‍ വാട്ട്സാപ്പ് വെബ് ആക്റ്റിവേറ്റ് ആക്കിയതുമായിരിക്കും. അല്ലെങ്കില്‍ ഇപ്പോള്‍
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വാട്ട്സ് സ്കാന്‍ എന്ന അപകടകാരിയായ ഒരു ആപ്ലിക്കേഷനുണ്ട്. അത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആര്‍ക്കും ചോര്‍ത്താന്‍ കംപ്യൂട്ടര്‍ പോലും ആവശ്യമില്ല. ഫോണ്‍ മാത്രം മതിയെന്നതാണ് വസ്തുത. പ്രധാനമായും പൊതുസ്ഥലങ്ങളില്‍ ഫോണ്‍ അലക്ഷ്യമായി വെയ്ക്കാതിരിക്കുക, കൂടാതെ നിങ്ങളുടെ ലോക്ക് പാസ്സ്വേര്‍ഡ് അപരിചിതരുമായി പങ്ക് വെക്കാതിരിക്കുക .

Friday 22 September 2017

ഫുൾ സ്ക്രീൻ ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 660, ഡ്യുവൽ റിയർ ക്യാമറകൾ എന്നിവയുള്ള വിവോ X20, X20 പ്ലസ് പ്രഖ്യാപിച്ചു.

ചൈനയിലെ ഒരു ചടങ്ങിൽ വിവോ X20, X20 പ്ലസ് സ്മാർട്ട്ഫോണുകൾ പ്രഖ്യാപിച്ചു. എക്സ് 20, എക്സ് 20 പ്ലസ് എന്നിവയ്ക്ക് യഥാക്രമം 6.01 ഇഞ്ച്, 6.43 ഇഞ്ച് ഫുൾ എച്ച്ഡി + 18: 9 സൂപ്പർ AMOLED 2.5 ഡി വക്ര ഗ്ലാസ് സ്ക്രീനുകൾ, 85.3%, 86.11% സ്ക്രീൻ-ടു-റൂം അനുപാതം എന്നിവയും ഉണ്ട്. സ്നാപ്ഡ്രാഗൺ 660 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ ഫോൺ കൾക്ക് 4 ജി.ബി റാം ഉണ്ട്.
 ഡ്യുവൽ പിക്സൽ ടെക്നോളജി, 0.03 സെക്കന്റ് ഡ്യുവൽ ഫോക്കസ് എന്നിവയുള്ള 12 മെഗാപിക്സൽ റിയർ ക്യാമറയും 5 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഉണ്ട്. ഫെയ്സ് വേക്ക് ഫെയ്സ് അൺലോക്ക് ഉള്ള 12 മെഗാപിക്സൽ ഫ്രന്റ് ഫേസിംഗ് ക്യാമറയും 0.1 സെക്കൻഡിനുള്ള ഫോൺ അൺലോക്ക് ചെയ്യാൻ കഴിയും. ഫോണുകൾക്ക് വിരലടയാള സെൻസർ ഉണ്ട്, ഒരു ലോഹ രൂപകൽപ്പന unibody ഫീച്ചർ കൂടാതെ ഇച്ഛാനുസൃത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ AI Function ഉണ്ട്.

വിവോ X20 സ്പെസിഫിക്കേഷനുകൾ

  • 6.01 ഇഞ്ച് (2160 x 1080 പിക്സൽ) ഫുൾ HD + 18: 9 സൂപ്പർ AMOLED 2.5D വളഞ്ഞ ഗ്ലാസ് ഡിസ്പ്ലേ 
  • ഒക്ട കോറോ സ്നാപ്ഡ്രാഗൺ 660 14nm മൊബൈൽ പ്ലാറ്റ്ഫോം (ക്വിഡ് 2.2GHz ക്രോയോ 260 + ക്വാഡ് 1.8GHz ക്രോയോ 260 സിപിയു) അഡ്രിനോ 512 ജിപിയു 
  • 4 ജി.ബി റാം, 64 ജി.ബി / 128 ജിബി ഇന്റേണൽ മെമ്മറി, മൈക്രോഎസ്ഡി വഴി 256 ജിബി വരെ മെമ്മറി ഉയർത്താം
  • ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി) 
  • Funtouch OS 3.2 ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള 7.1.1 (നൗജാറ്റ്) 
  • എൽഇഡി ഫ്ളാഷോടു കൂടിയ 12 എംപി റിയർ ക്യാമറ, f / 1.8 അപ്പെർച്ചർ, OIS, സെക്കൻഡറി 5 എംപി ക്യാമറ 
  • 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ, സോഫ്റ്റ് എൽഇഡി ഫ്ളാഷ്, എഫ് / 2.0 അപേർച്ചർ ഫിംഗർപ്രിന്റ് സെൻസർ 
  • അളവുകൾ: 155.85 × 75.15x 7.2mm; ഭാരം: 159 ഗ്രാം 
  • 3.5 എംഎം ഓഡിയോ ജാക്ക്, AK4376A DAC 4 ജി VoLTE, വൈഫൈ 802.11 AC (2.4 GHz + 5 GHz), ബ്ലൂടൂത്ത് 5.0, ജിപിഎസ് 
  • വേഗത്തിലുള്ള ചാർജിംഗ് ഉള്ള 3245mAh ബാറ്ററി 

വിവോ X20 പ്ലസ് സ്പെസിഫിക്കേഷനുകൾ

  • 6.43 ഇഞ്ച് (2160 x 1080 പിക്സൽ) ഫുൾ HD + 18: 9 സൂപ്പർ അമോലെഡ് ഡിസ്പ്ലേ 
  • ഒക്ട കോറോ സ്നാപ്ഡ്രാഗൺ 660 14nm മൊബൈൽ പ്ലാറ്റ്ഫോം (ക്വിഡ് 2.2GHz ക്രോയോ 260 + ക്വാഡ് 1.8GHz ക്രോയോ 260 സിപിയു) അഡ്രിനോ 512 ജിപിയു 
  • 4 ജി.ബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, മൈക്രോഎസ്ഡി ഉള്ള 256 ജിബി വരെ മെമ്മറി ഉയർത്താം 
  • ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി) 
  • Funtouch OS 3.2 ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള 7.1.1 (നൗജാറ്റ്) 
  • എൽഇഡി ഫ്ളാഷോടു കൂടിയ 12 എംപി റിയർ ക്യാമറ, f / 1.8 അപ്പെർച്ചർ, OIS, സെക്കൻഡറി 5 എംപി ക്യാമറ 
  • 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ, സോഫ്റ്റ് എൽഇഡി ഫ്ളാഷ്, എഫ് / 2.0 അപേർച്ചർ ഫിംഗർപ്രിന്റ് സെൻസർ 
  • അളവുകൾ: 165.32 × 80.09x 7.45 മില്ലിമീറ്റർ; ഭാരം: 181.5 ഗ്രാം 
  • 3.5 എംഎം ഓഡിയോ ജാക്ക്, ES9318 DAC 4 ജി VoLTE, വൈഫൈ 802.11 AC (2.4 GHz + 5 GHz), ബ്ലൂടൂത്ത് 5.0, ജിപിഎസ്  
  • 3905 mAh ബാറ്ററി വേഗത്തിലുള്ള ചാർജ്ജിംഗ് 
വിവോ X20, X20 പ്ലസ് എന്നിവ ഗോൾഡൻ, റോസ് ഗോൾഡ്, മാറ്റ്ലെ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. 128 ജിബി വേർഷനുള്ള 64 ജിബി പതിപ്പിനും 3398 യുവാൻ (യുഎസ് 515/33448 രൂപ) 2998 യുവാൻ (യുഎസ് 445 / രൂപ 29510). വിവോ X20 പ്ലസ് 3498 യുവാൻ (US $ 530 / Rs 34428 approx) ആണ്. സെപ്തംബർ 22 മുതൽ, സെപ്റ്റംബർ 30 മുതൽ ചൈനയിൽ വിൽപന നടത്തും.

മുഖം മിനുക്കി ഐഒഎസ്; ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പില്‍ മലയാളം ടൈപ്പിങ്ങും; ആരാധകരുടെ മനസില്‍ ഇടംപിടിച്ച്‌ ഐഒഎസ് 11

ആപ്പിളിന്റെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 11ല്‍ ആകര്‍ഷകമായ പ്രത്യേകതകള്‍. ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഡിവൈസുകളിലാണ് പുതിയ ഒഎസ് ലഭ്യമാകുക. അടുത്തകാലത്ത് വച്ചുണ്ടായതില്‍ ഏറ്റവും കാര്യക്ഷമമായ അപഡേറ്റാണിത് എന്നാണ് ടെക്ക് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആപ്പ് സ്റ്റോറിനും ക്യാമറയ്ക്കും അടക്കം കാര്യമായ മാറ്റങ്ങളാണ് ഈ അപ്ഡേഷനിലൂടെ ആപ്പിള്‍ കൊണ്ടുവന്നിരിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം പ്രാദേശിക ഭാഷകളിലേക്ക് എത്തിയപ്പോള്‍ ആപ്പിള്‍ പ്രേമികള്‍ നിരാശയില്‍ ആയിരുന്നു. എന്നാല്‍ അതും പരിഹരിച്ചാണ് ഇത്തവണ ഒഎസ് പുറത്തിറക്കിയിരിക്കുന്നത്. മലയാളം അടക്കമുള്ള ചില ഇന്ത്യന്‍ ഭാഷകള്‍ ഇതില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും.

ഇതിന് പുറകെ ചില പുതിയ ആപ്ലിക്കേഷനുകള്‍ എന്നിവ പുതിയ പതിപ്പിന്റെ പ്രത്യേകതകളാണ്. ഇത് കൂടാതെ ആപ്പിള്‍ പേ, സിറിയിലെ അപഡേഷനുകള്‍ കണ്‍ട്രോള്‍ സെന്ററിലെ മാറ്റങ്ങളും ഫോണിനെ കൂടുതതല്‍ ആകര്‍ഷണീയമാക്കുന്നു. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി പത്തരയോടെയാണ് ഐഒഎസ് 11ന്റെ അപ്ഡേഷന്‍ ലഭ്യമായിത്തുടങ്ങിയത്.

പുതിയ ഗെയിമുകളും ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യുവാന്‍ കൂടുതല്‍ ആകര്‍ഷകമായ തരത്തിലാണ് ആപ്പ് സ്റ്റോര്‍ പുതുക്കിയിരിക്കുന്നത്. ഇതിനായി ടുഡെ ടാബ്, ഡെഡിക്കേറ്റ് ടാബ് എന്നിവ സ്റ്റോറിലുണ്ട്. എളുപ്പത്തില്‍ ഇവകാണുന്നതിനുള്ള സൗകര്യവും 11ന്റെ പ്രത്യേകതയാണ്.

ആപ്പിളിന്റെ ഇന്റലിജന്റ് അസിസ്റ്റന്റായി ഉപയോഗിക്കുന്ന സിറി എന്ന ആപ്ലിക്കേഷനിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ശബ്ദസഹായത്തിലും കൂടുതല്‍ മികവ് കൈവരിച്ചിട്ടുണ്ട്. കൂടുതല്‍ സ്വാഭാവികതയും ആവിഷ്കരണ സമര്‍ത്ഥവുമായ സിറിയെയാണ് ടിംകുക്കിന്റെ വിദഗ്ദ്ധ സംഘം ഒരുക്കിയിരിക്കുന്നത്. ഇതിന് പുറകെ ഒമ്ബത് ക്യാമറ ഫില്‍ട്ടറുകളും പതിപ്പില്‍ ഒളിപ്പിച്ച്‌ വച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച്‌ കൂടുതല്‍ മികച്ച ഫോട്ടോകളും ഇതില്‍ പകര്‍ത്തുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
വണ്‍ ഹാന്‍ഡഡ് കീബോര്‍ഡ് എന്നൊരു ആകര്‍ഷകമായ കൈബോര്‍ഡ് സംവിധാനം ഐഫോണിലേക്കും ആപ്പിള്‍കൊണ്ടുവന്നിട്ടുണ്ട്. ഇതിന് പുറമെ ചില പ്രാദേശിക ഭാഷകളും പുതിയ കീബോര്‍ഡിലൂടെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ ഭാഷകളായ മലയാളവും കന്നഡയും ഒഡിയയും ഇതില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ഐഫോണ്‍ 5എസ് മുതല്‍ 7 പ്ലസ് വരെയുള്ളതിലും ഐപാഡ് മിനി 2,3,4, എയര്‍ ആന്‍ഡ് പ്രോ മോഡല്‍സ്, ഐപോഡ് ടച്ച്‌ ആറാം തലമുറ തുടങ്ങിയ ഡിവൈസുകള്‍ക്കാണ് പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം അപ്ഡേഷന്‍ ലഭ്യമാകുന്നത്. ആപ്പിള്‍ ഉപഭോഗ്താക്കള്‍ക്ക് പണം കൈമാറുന്നതിനായുള്ള ആപ്പിള്‍ പേയുടെ സേവനവും പുതിയ ഒഎസില്‍ ലഭിക്കും.

കഴിഞ്ഞദിവസമാണ് ആപ്പിള്‍ ഫോണിന്റെ ഏറ്റവും പുതിയ വെര്‍ഷന്‍ പുറത്തിറക്കിയത്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്സ് തുടങ്ങിയവയില്‍ ഈ ഓപ്പറേറ്റിങ് സിസ്റ്റമാകും ഉപയോഗിക്കുന്നത്.

Thursday 21 September 2017

ജിയോയെ വെല്ലുവിളിച്ച്‌ 2500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്ഫോണുമായി എയര്‍ടെല്‍

ജിയോയെ വെല്ലുവിളിച്ചുകൊണ്ട് ഭാരതി എയര്‍ടെലും 4 ജി സവിശേഷതയുള്ള ഫോണുമായി രംഗത്ത്. 2,500-2,700 രൂപ നിലവാരത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ ഇറക്കാനാണ് തീരുമാനം. ദീപാവലിയോടെ ഈ ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതിനൊപ്പം വന്‍ വിപണി ലക്ഷ്യമിട്ട് എയര്‍ടെല്ലിന്റെ 4 ജി കണക്ഷനും ഡേറ്റാ, വോയ്സ് പ്ലാനുമെല്ലാം അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.

നാലിഞ്ച് ഡിസ്പ്ലേയും ഡ്യൂവല്‍ ക്യാമറയും മികച്ച ബാറ്ററിക്ഷമതയും വോയ്സ് കോളിംങ് എന്നിവയെല്ലാം ഈ ഡ്യൂവല്‍ സിം ക്യാമറയില്‍ ഉണ്ടാകുമെന്നാണ് വിവരം.
ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്സെറ്റില്‍ 1 ജിബി റാമും ഉണ്ടായിരിക്കും. എന്നാല്‍ വരാനിരിക്കുന്ന ഫോണിന് പേരും ഇട്ടിട്ടില്ല. ബുക്കിംങ് എന്നുമുതലാണ് ആരംഭിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. റിലയന്‍സ് ജൂലൈയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഓഗസ്റ്റ് 24 ന് ജിയോഫോണ്‍ ബുക്കിംങ് ആരംഭിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. സെപ്തംബര്‍ മുതല്‍ കിട്ടിത്തുടങ്ങും.

ജിയോഫോണിനായി ഇതുവരെ ആറ് ദശലക്ഷം ബുക്കിംങുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതായിട്ടാണ് വിപണി വിപണി വിവരങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. സൗജന്യ എസ്‌എംഎസും വോയ്സ് കോളുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. മാസം 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റയും പറയുന്നു. എന്നാല്‍ മറുവശത്ത് ജിയോയെ തകര്‍ക്കാന്‍ എല്ലാവര്‍ക്കും പറ്റുന്ന വിലയില്‍ വലിയ സ്ക്രീന്‍ അനുഭവം കൊണ്ടുവരാനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്.

ആൻഡ്രോയിഡ് ഓറിയോ അപ്ഡേറ്റുമായി നോക്കിയ 8 എത്തുന്നു

ഓറിയോ അപ്ഡേറ്റുമായി നോക്കിയ 8 ദീപാവലിക്ക് എത്തുന്നു. എച്ച്‌ എം ഡി ഗ്ലോബല്‍ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ ജൂഹോ സര്‍വികാസ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ അപ്ഡേറ്റ് 1.3ജിബി ആയിരിക്കും എന്നാണ് സൂചന. കഴിഞ്ഞമാസം പുറത്തിറക്കിയ നോക്കിയയുടെ ഈ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണിന് 46200 രൂപയാണ് തുടക്കവില. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് നോക്കിയ 8 അവതരിപ്പിച്ചത്.
ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 എത്തുന്നത്. കാള്‍ സീസ് ലെന്‍സോടെയുള്ള ഇരട്ടക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കാള്‍ സീസുമായി ചേര്‍ന്ന് എച്ച്‌എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന ആദ്യ ഫോണാണ് നോക്കിയ 8.
നോക്കിയ 8 ല്‍ സ്നാപ്ഡ്രാഗന്‍ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി 3090 എംഎഎച്ച്‌ ആണ്. 5.3 ഇഞ്ച് 2കെ എല്‍സിഡി ഡിസ്പ്ലെയുളള (ഗോറില്ല ഗ്ലാസ് 5 സുരക്ഷ) ഹാന്‍ഡ്സെറ്റിന്റെ റാം 4 ജിബിയാണ്.

ഉത്സവകാല ഓഫറുമായി ജിയോ:1999 രൂപയായിരുന്ന ജിയോഫൈ റൂട്ടര്‍ 999 രൂപയ്ക്ക്

ഉത്സവകാല ഓഫറിന്റെ ഭാഗമായി ജിയോഫൈ വൈഫൈ റൂട്ടറിന്റെ വില പകുതിയായി കുറച്ചു. 1999 രൂപയായിരുന്ന ജിയോഫൈ റൂട്ടര്‍ വെറും 999 രൂപയ്ക്ക് ലഭിക്കും. 11 ദിവസം അതായത് സെപ്റ്റംബര്‍ 30വരെയാണ് വിലക്കുറവില്‍ ഉപകരണം ലഭിക്കുക. ജിയോഫൈ എം2എസ് മോഡലിന് മാത്രമാണ് ഓഫര്‍.

ജിയോ ഡോട്ട്കോമില്‍നിന്ന് ഓണ്‍ലൈനായും ജിയോ സ്റ്റോറുകളില്‍നിന്ന് നേരിട്ടും ജിയോഫൈ വാങ്ങാം. ഓണ്‍ലൈന്‍വഴി വാങ്ങുകയാണെങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കും. ഓഫര്‍ കാലയളവില്‍ വിതരണം വൈകിയേക്കാം. ജിയോഫൈയും ആധാര്‍ കാര്‍ഡുമായി അടുത്തുള്ള ജിയോ സ്റ്റോറില്‍ പോയാല്‍ സിം ലഭിക്കും. യോജിച്ച പ്ലാന്‍ തിരഞ്ഞെടുക്കുകയുമാകാം.
149 രൂപയുടെ പ്ലാനാണെങ്കില്‍ മാസത്തേയ്ക്ക് രണ്ട് ജിബി ഡാറ്റവീതം ആറ് മാസത്തേയ്ക്ക് ലഭിക്കും.

ജിയോഫൈയും സിംകാര്‍ഡും വീട്ടില്‍ ഡെലിവറി ചെയ്യുന്നതിനും സംവിധാനമുണ്ട്. അങ്ങനെയെങ്കില്‍ വീട്ടില്‍ കൊണ്ടുവരുമ്ബോള്‍ ആധാര്‍ കാര്‍ഡ് കാണിക്കണം. ജിയോ4ജി വോയ്സ് ആപ്പ് ഏതെങ്കിലും സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സൗജന്യ കോളുകള്‍ ലഭ്യമാകും.
റൂട്ടറില്‍ 2300 എംഎഎച്ച്‌ ബാറ്ററിയാണ് ഉള്ളത്. 56 മണിക്കൂര്‍ നെറ്റ് ഉപയോഗിക്കാന്‍ കഴിയും. ഒരുവര്‍ഷമാണ് ജിയോഫൈയ്ക്കുള്ള വാറന്റി. മറ്റ് ഓഫറുകളുമായി ഫെസ്റ്റീവ് ഓഫര്‍ ബന്ധിപ്പിക്കാനാകില്ല.

Wednesday 20 September 2017

'ഇന്നുവാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം' :അടിപൊളി ഓഫറുമായി ആമസോണ്‍

ആമസോണില്‍ ഇതാ പുതിയ ഓഫര്‍. ഇന്നുവാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം. എന്നാല്‍ എച്ച്‌ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കുമാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. ഫ്ളിപ് കാര്‍ട്ടും ഒന്നിനൊന്ന് മികച്ച ഓഫറുമായി വില്‍പന മാമാങ്കം ആരംഭിച്ചുകഴിഞ്ഞു.
ഫ്ളിപ് കാര്‍ട്ടും ആമസോണും തമ്മിലാണ് തീപാറുന്ന മത്സരം. ഉത്പ്പന്നം വിറ്റഴിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഇവര്‍ തയാര്‍. ഒരുപക്ഷേ നഷ്ടം പോലും ഇവര്‍ സഹിക്കും. ലക്ഷ്യം ഒന്നുമാത്രംഉത്പ്പന്നം വിറ്റഴിക്കുക. വിവിധ ഉത്പ്പന്നങ്ങള്‍ക്ക് 80% വരെയാണ് ഇരുകൂട്ടരും പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ട്.ആമസോണ്‍ സെപ്റ്റംബര്‍ 21 മുതല്‍ 24 വരെയാണ് ആദായ വില്‍പനയായ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ നടപ്പാക്കുക.

ഇന്ത്യയ്ക്ക് അഭിമാനിക്കാം; ട്വിറ്ററിന്റെ നേതൃനിരയിലേക്ക് ഇന്ത്യന്‍ വംശജന്‍

സാന്‍ഫ്രാന്‍സിസ്കോ: പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിന്റെ നേതൃനിരയിലേക്ക് ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍ എത്തുന്നു.
ഫെയ്സ്ബുക്കിന്റെയും ആമസോണിന്റെയും മുതിര്‍ന്ന എക്സിക്യൂട്ടീവ് ആയിരുന്ന ശ്രീറാം ട്വിറ്ററിന്റെ പ്രൊഡക്‌ട് വിഭാഗത്തിന്റെ പുതിയ സീനിയര്‍ ഡയറക്ടറായാണ് ചുമതലയേല്‍ക്കുന്നത്. പ്രൊഡക്‌ട് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് കീത്ത് കോള്‍മാന്റെ കീഴിലാണ് ശ്രീറാം ഇനി പ്രവര്‍ത്തിക്കുക.

ഞാന്‍ ട്വിറ്ററിന്റെ ഭാഗമാകാന്‍ പോകുന്നുവെന്നാണ് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ആഡ് ടെക്നോളജിയില്‍ മികച്ച പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് ശ്രീറാം കൃഷ്ണന്‍. ഫെയ്സ്ബുക്കിന്റെ പരസ്യ വിഭാഗം കെട്ടിപൊക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീറാം 2016 ഫെബ്രുവരിയാണ് ഫെയ്സ്ബുക്കില്‍ നിന്നും സ്ഥാനമൊഴിഞ്ഞത്.

യുവാക്കളെ ലക്ഷ്യമിട്ട് യു.എം റെനഗേഡ് കേരളത്തില്‍

കൊച്ചി: പ്രമുഖ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യു.എം. ഇന്റര്‍നാഷണലിന്റെ പുതിയ ക്രൂസര്‍ ബൈക്ക് മോഡലുകളായ റെനഗേഡ് കമാന്‍ഡോ ക്ലാസിക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ എന്നിവ കേരളത്തിലെ വിപണിയിലെത്തി. ക്രൂസര്‍ നിരയില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡാണ് ഇവിടെ റെനഗേഡിന്റെ പ്രധാന എതിരാളികള്‍.
പുതിയ മോഡലുകള്‍ പ്രധാനമായും അവതരിപ്പിച്ചത് യുവാക്കളെ ലക്ഷ്യമിട്ടാണ്. കമ്ബനിക്ക് ആകെമൊത്തം രാജ്യത്തുള്ളത് 60 ഡീലര്‍ഷിപ്പുകളാണ്. വരുന്ന ദീപാവലിയോടനുബന്ധിച്ച്‌ ഇത് 72 ആക്കി മാറ്റുമെന്ന് യു.എം. ഇന്ത്യ ടൂ വീലേഴ്സ് ഡയറക്ടര്‍ ഹോസെ വിലെഗാസ് അറിയിച്ചു. 4 സ്ട്രോക്, 4 വാല്‍വ്, 8500 ആര്‍പിഎമ്മില്‍ 25.15 പി.എസും 7000 ആര്‍.പി.എമ്മില്‍ 23 എന്‍.എം.
ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സ്പാര്‍ക്ക് ഇഗ്നീഷന്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന സവിശേഷത. കൊച്ചി എക്സ്ഷോറൂം വിലയനുസരിച്ച്‌ 1.95 ലക്ഷം രൂപയാണ്.
റെനഗേഡ് കമാന്‍ഡോ ക്ലാസിക്കിന്റെ എന്‍ജിന്‍ തന്നെയാണ് റെനഗേഡ് കമാന്‍ഡോ മൊഹാവേയുടേതും. കൂടാതെ മാറ്റ് പെയിന്റാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം. മുന്‍ഭാഗത്തെ വീലിനു ടെലിസ്കോപിക് സസ്പെന്‍ഷനുണ്ട്. ഇരു ബൈക്കുകളുടെയും ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 18 ലിറ്ററാണ്.

ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകള്‍

ആമസോണില്‍ സെപ്റ്റംബര്‍ 21 മുതല്‍ 24 വരെ ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകള്‍ ആരംഭിക്കുകയാണ് ഒരുപാടു മികച്ച ഓഫറുകള്‍ ഈ ഫെസ്റ്റിവലില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് 150 നു മുകളില്‍ സ്മാര്‍ട്ട് ഫോണുകളാണ് ലാഭത്തില്‍ ഇത്തവണ വാങ്ങിക്കുവാന്‍ സാധിക്കുന്നത് .

മോട്ടോ മുതല്‍ വണ്‍ പ്ലസ് വരെയുള്ള മോഡലുകള്‍ വമ്ബന്‍ വിലക്കുറവില്‍ ഇത്തവണ ആമസോണില്‍ നിന്നും ഉപഭോതാക്കള്‍ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതുകൂടാതെ 100 ല്‍ പരം ഇലട്രോണിക്സ് ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .
വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഓഫറുകള്‍ ആമസോണില്‍ ലഭിക്കുന്നത് .കൂടുതല്‍ വിവരങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് ആയ ആമസോണ്‍ പരിശോധിക്കുക .അതുകൂടാതെ സെപ്റ്റംബര്‍ 20 മുതല്‍ പ്രൈം മെമ്ബേഴ്സിന് ഓഫറുകള്‍ ആരംഭിക്കുകയാണ് .HDFC ബാങ്കിന്റെ 10% ഓഫറുകളും ഈ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ ലഭിക്കുന്നതാണ് .

അതുകൂടാതെ സ്മാര്‍ട്ട് ഫോണുകളില്‍ OnePlus 5 ,മോഡലുകള്‍ക്ക് ലഭിക്കുന്നതാണ് . സ്മാര്‍ട്ട് വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ഒരു സുവര്‍ണ അവസരം തന്നെയാണ് .

39,999 രൂപയുടെ ഫോണിന്​ 14,999; ഫ്ലിപ്​കാര്‍ട്ടില്‍ ഒാഫറുകളുടെ പൂക്കാലം

ബംഗളൂരു:  വമ്പന്‍ ​ഒാഫറുകളുമായി ഫ്ലിപ്​കാര്‍ട്ടി​​​ന്റെ ബിഗ്​ ബില്യണ്‍ ഡേ സെയിലിന്​ സെപ്​തംബര്‍ 20ന്​ തുടക്കമാകും. 20 മുതല്‍ 24 വരെയാണ്​ ഒാഫര്‍ വില്‍പന. 39,999 രൂപ വില വരുന്ന ഹ്യുവായ്​ പി.9 14,999 രൂപക്കും 46,000 രൂപയുടെ ഗാലക്​സി എസ്​7ന്‍ 29,990 രൂപക്കും ലഭ്യമാകും. ഇതിനൊപ്പം മ​റ്റനേകം ഉല്‍പന്നങ്ങളും കുറഞ്ഞ വിലയില്‍ ഫ്ലിപ്​കാര്‍ട്ട്​ വിറ്റഴിക്കും.

ഇലക്​ട്രോണിക്​ ഉല്‍പന്നങ്ങള്‍ 90 ശതമാനം വിലക്കുറവിലാണ്​ ലഭ്യമാകുക. ഗെയിമിങ്​ ലാപ്​ടോപ്പ്​, കാമറ, വാച്ചുകള്‍ തുടങ്ങി എതാണ്ട്​ എല്ലാ ഉല്‍പന്നങ്ങളും ഫ്ലിപ്​കാര്‍ട്ട്​ ഒാഫര്‍ വിലയില്‍ ലഭ്യമാക്കുന്നുണ്ട്​. ഇതിനൊപ്പം എസ്​.ബി.​െഎയുടെ കാര്‍ഡ്​ ഉപയോഗിച്ച്‌​ പര്‍ചേസ്​ ചെയ്യു​മ്പോൾ വിലയില്‍ കുറവ്​ ലഭിക്കും

32 ജിബിയുടെ ഷവോമി എംഐ മാക്സ് 2 വിപണിയിലെത്തി

ന്യൂഡല്‍ഹി:കഴിഞ്ഞ ജൂലായില്‍ പുറത്തിറക്കിയ ഷവോമി എംഐ മാക്സ് 2 സ്മാര്‍ട്ഫോണിന്റെ പുതിയ 32 ജിബി സ്റ്റോറേജ് പതിപ്പ് അവതരിപ്പിച്ചു. 4ജിബി റാമും 5,300 mAh ന്റെ ശക്തിയേറിയ ബാറ്ററിയുമുള്ള എഐ മാക്സ് 2 വിന് 12,999 രൂപയാണ് വില. എന്നാല്‍ 32 ജിബി പതിപ്പ് തുടക്കത്തില്‍ മാത്രമേ 12,999 രൂപ വിലയ്ക്ക് ലഭിക്കുകയുള്ളൂവെന്നും ഇതിന് യഥാര്‍ത്ഥ വില 14,999 രൂപയാണെന്നും കമ്ബനി അറിയിച്ചു. നേരത്തെ പുറത്തിറക്കിയ 64 ജിബി ഫോണിന് 16,999 രൂപയാണ് വില.

എംഐ മാക്സ് 2 വിന്റെ രണ്ട് പതിപ്പുകള്‍ക്കും 6.44 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയാണുള്ളത്. ഇതിന് കോണിങ് ഗൊറില്ലാ ഗ്ലാസ് സംരക്ഷണവുമുണ്ടാവും. ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രൊസസറും ആഡ്രിനോ 506 ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റും ഇതിനുണ്ട്.
ഡ്യുവല്‍ ടോണ്‍ എല്‍ ഇഡി ഫ്ളാഷ് ഒപ്പമുള്ള 12 മെഗാപിക്സലാണ് പിന്‍ ക്യാമറ. 5 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ.
എഫ്/2.2 അപ്പേര്‍ച്ചറില്‍ 4കെ, 1080 പിക്സല്‍, 720 പിക്സല്‍ റസലൂഷനുകളില്‍ വീഡിയോ പകര്‍ത്താന്‍ എംഐ മാക്സ് 2 വിന്റെ ക്യാമറയ്ക്ക് സാധിക്കും. 85 വൈഡ് ആംഗിള്‍ ലെന്‍സാണ് സെല്‍ഫി ക്യാമറയ്ക്കുള്ളത്.

ശക്തിയേറിയ ബാറ്ററിയ്ക്ക് ഒരു മണിക്കൂറില്‍ 68 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അതിവേഗ ചാര്‍ജിങ് സൗകര്യവും ഷവോമി ഒരുക്കിയിട്ടുണ്ട്. ഒപ്പം 4ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി സി പോര്‍ട്ട് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളുമുണ്ടാവും. എംഐ സ്റ്റോറിലും സെപ്റ്റംബര്‍ 20 ഉച്ചയ്ക്ക് 12 മുതല്‍ ആമസോണിലും ഫോണ്‍ ലഭ്യമാവും.

Tuesday 19 September 2017

100% ക്യാഷ്ബാക്ക് ഓഫറുമായി പേടിഎം

സെപ്റ്റംബര്‍ 20 മുതല്‍ 23 വരെ പേടിഎം മാള്‍ മേരാ ക്യാഷ്ബാക്ക് സെയില്‍ നടത്തുന്നു. രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടും ആമസോണും വന്‍ വില്‍പനയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് പേടിഎമ്മും ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചത്. പേടിഎം വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുമെന്നാണ് പേടിഎം വാഗ്ദാനം.

നാലു ദിവസത്തെ സെയിലില്‍ പങ്കെടുക്കുന്നവര്‍ക്ക് പേടിഎം ഗോള്‍ഡ് സമ്മാനമായി കിട്ടാനും സാധ്യതയുണ്ട്. 501 കോടി രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് പേടിഎം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്ന 25 ഭാഗ്യശാലികള്‍ക്കാണ് 100 ശതമാനം ക്യാഷ്ബാക്ക് നല്‍കുന്നത്.
ദിവസവും 200 ഉപഭോക്താക്കള്‍ക്ക് പേടിഎം ഗോള്‍ഡ് സമ്മാനമായി ലഭിക്കും.
ആപ്പിള്‍, സാംസങ്, മോട്ടറോള, വിവോ, ഒപ്പൊ തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളെല്ലാം പേടിഎം മാള്‍ സെയിലില്‍ പങ്കെടുക്കുന്നുണ്ട്. ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുണ്ട്. സ്മാര്‍ട്ട്ഫോണുകളില്‍ 20 ശതമാനം ക്യാഷ്ബാക്ക് നല്‍കും.

വാഷിങ് മെഷീന്‍, അടുക്കള ഉപകരണങ്ങള്‍, മറ്റ് ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങള്‍ എന്നിവയില്‍ 15% മുതല്‍ 50% വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. എല്‍ഇഡി ടെലിവിഷന്‍ വാങ്ങുന്നവര്‍ക്ക് 60% വരെ ലാഭിക്കാന്‍ കഴിയും. ലാപ്ടോപ്പുകളില്‍ 15% ക്യാഷ്ബാക്ക് ലഭിക്കും.

Tuesday 12 September 2017

Mi Mix 2 coming soon in India

Xiaomi yesterday launched couple of devices in China including the Mi Mix 2 handset and guess what the company will launch the Mi Mix 2 in India, Manu Kumar Jain has confirmed this via a tweet. Mi Mix 2 specs are already know, including the price in China.

Well it indeed is breaking news, Manu Jain (VP @ Xiaomi) via a tweet confined that they will launch the Mi Mix 2 in India. If you may recall the first Mi Mix that was launched in China was not launched in India and everyone though that this one too will never see the day in India.
 However just few hours after the official event, and official announcement of Mi Mix 2, Manu Jain tweeted and cleared all the doubt. Good news guys the Mi Mix 2 is coming in India though the officially date has not yet been disclosed, but it is confirmed.



Next question is when will it be launched, and Jai Mani from Xiaomi confirmed it will be way sooner than 6 months. Mi Mix 2 price and specs are already known, price in China starts from Rs. 32,000. May be the price in India will be the same or a little more, but still worth it.

Here is the overview of MiMix 2
  Samples of MI MIX 2