Friday 22 September 2017

മുഖം മിനുക്കി ഐഒഎസ്; ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പില്‍ മലയാളം ടൈപ്പിങ്ങും; ആരാധകരുടെ മനസില്‍ ഇടംപിടിച്ച്‌ ഐഒഎസ് 11

ആപ്പിളിന്റെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 11ല്‍ ആകര്‍ഷകമായ പ്രത്യേകതകള്‍. ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഡിവൈസുകളിലാണ് പുതിയ ഒഎസ് ലഭ്യമാകുക. അടുത്തകാലത്ത് വച്ചുണ്ടായതില്‍ ഏറ്റവും കാര്യക്ഷമമായ അപഡേറ്റാണിത് എന്നാണ് ടെക്ക് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആപ്പ് സ്റ്റോറിനും ക്യാമറയ്ക്കും അടക്കം കാര്യമായ മാറ്റങ്ങളാണ് ഈ അപ്ഡേഷനിലൂടെ ആപ്പിള്‍ കൊണ്ടുവന്നിരിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം പ്രാദേശിക ഭാഷകളിലേക്ക് എത്തിയപ്പോള്‍ ആപ്പിള്‍ പ്രേമികള്‍ നിരാശയില്‍ ആയിരുന്നു. എന്നാല്‍ അതും പരിഹരിച്ചാണ് ഇത്തവണ ഒഎസ് പുറത്തിറക്കിയിരിക്കുന്നത്. മലയാളം അടക്കമുള്ള ചില ഇന്ത്യന്‍ ഭാഷകള്‍ ഇതില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും.

ഇതിന് പുറകെ ചില പുതിയ ആപ്ലിക്കേഷനുകള്‍ എന്നിവ പുതിയ പതിപ്പിന്റെ പ്രത്യേകതകളാണ്. ഇത് കൂടാതെ ആപ്പിള്‍ പേ, സിറിയിലെ അപഡേഷനുകള്‍ കണ്‍ട്രോള്‍ സെന്ററിലെ മാറ്റങ്ങളും ഫോണിനെ കൂടുതതല്‍ ആകര്‍ഷണീയമാക്കുന്നു. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി പത്തരയോടെയാണ് ഐഒഎസ് 11ന്റെ അപ്ഡേഷന്‍ ലഭ്യമായിത്തുടങ്ങിയത്.

പുതിയ ഗെയിമുകളും ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യുവാന്‍ കൂടുതല്‍ ആകര്‍ഷകമായ തരത്തിലാണ് ആപ്പ് സ്റ്റോര്‍ പുതുക്കിയിരിക്കുന്നത്. ഇതിനായി ടുഡെ ടാബ്, ഡെഡിക്കേറ്റ് ടാബ് എന്നിവ സ്റ്റോറിലുണ്ട്. എളുപ്പത്തില്‍ ഇവകാണുന്നതിനുള്ള സൗകര്യവും 11ന്റെ പ്രത്യേകതയാണ്.

ആപ്പിളിന്റെ ഇന്റലിജന്റ് അസിസ്റ്റന്റായി ഉപയോഗിക്കുന്ന സിറി എന്ന ആപ്ലിക്കേഷനിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ശബ്ദസഹായത്തിലും കൂടുതല്‍ മികവ് കൈവരിച്ചിട്ടുണ്ട്. കൂടുതല്‍ സ്വാഭാവികതയും ആവിഷ്കരണ സമര്‍ത്ഥവുമായ സിറിയെയാണ് ടിംകുക്കിന്റെ വിദഗ്ദ്ധ സംഘം ഒരുക്കിയിരിക്കുന്നത്. ഇതിന് പുറകെ ഒമ്ബത് ക്യാമറ ഫില്‍ട്ടറുകളും പതിപ്പില്‍ ഒളിപ്പിച്ച്‌ വച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച്‌ കൂടുതല്‍ മികച്ച ഫോട്ടോകളും ഇതില്‍ പകര്‍ത്തുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
വണ്‍ ഹാന്‍ഡഡ് കീബോര്‍ഡ് എന്നൊരു ആകര്‍ഷകമായ കൈബോര്‍ഡ് സംവിധാനം ഐഫോണിലേക്കും ആപ്പിള്‍കൊണ്ടുവന്നിട്ടുണ്ട്. ഇതിന് പുറമെ ചില പ്രാദേശിക ഭാഷകളും പുതിയ കീബോര്‍ഡിലൂടെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ ഭാഷകളായ മലയാളവും കന്നഡയും ഒഡിയയും ഇതില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ഐഫോണ്‍ 5എസ് മുതല്‍ 7 പ്ലസ് വരെയുള്ളതിലും ഐപാഡ് മിനി 2,3,4, എയര്‍ ആന്‍ഡ് പ്രോ മോഡല്‍സ്, ഐപോഡ് ടച്ച്‌ ആറാം തലമുറ തുടങ്ങിയ ഡിവൈസുകള്‍ക്കാണ് പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം അപ്ഡേഷന്‍ ലഭ്യമാകുന്നത്. ആപ്പിള്‍ ഉപഭോഗ്താക്കള്‍ക്ക് പണം കൈമാറുന്നതിനായുള്ള ആപ്പിള്‍ പേയുടെ സേവനവും പുതിയ ഒഎസില്‍ ലഭിക്കും.

കഴിഞ്ഞദിവസമാണ് ആപ്പിള്‍ ഫോണിന്റെ ഏറ്റവും പുതിയ വെര്‍ഷന്‍ പുറത്തിറക്കിയത്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്സ് തുടങ്ങിയവയില്‍ ഈ ഓപ്പറേറ്റിങ് സിസ്റ്റമാകും ഉപയോഗിക്കുന്നത്.

No comments:

Post a Comment