Tuesday 26 September 2017

നോക്കിയ പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ 'നോക്കിയ 8 'ഇന്ത്യയില്‍

നോക്കിയയുടെ പുതിയ പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണായ നോക്കിയ 8 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും.
എച്ച്‌എംഡി ഗ്ലോബലിനു കീഴില്‍ വീണ്ടും ആരംഭിച്ച നോക്കിയ ഇതിനകം 3310, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ബജറ്റ് ഫോണായ നോക്കിയ 2 രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രീമിയം ഫോണായ നോക്കിയ 8 ഇന്ത്യയിലെത്തിക്കുന്നത്.
5.3 ഇഞ്ച് ഡിസ്പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, ബ്ലൂടൂത്ത് 5, കാള്‍ സെയ്സ് സെന്‍സറോടു കൂടി 13 മെഗാപിക്സല്‍ ഫ്രണ്ട്, റിയര്‍ ക്യാമറകള്‍ എന്നിവയുള്ള നോക്കിയ 8ന് ഏകദേശം 36,999 രൂപയായിരിക്കും വില.
നോക്കിയ 8 (6 GB റാം വേരിയന്റ്) നെ കുറിച്ചുള്ള വിവരങ്ങള്‍ കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.
നോക്കിയ 8 ലെ സവിശേഷതകള്‍
6000-സീരീസ് അലുമിനിയത്തില്‍ യുണിബോഡി ഡിസൈനിലാണ് നോക്കിയ 8 എത്തുന്നത്. IP54 റേറ്റിങ്ങുള്ള നോക്കിയ 8 ന് സ്പ്ലാഷ് പ്രൂഫ് സുരക്ഷയുണ്ട്.
ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 8ല്‍ ആന്‍ഡ്രോയിഡ് 8.0 ഒറിയോ പതിപ്പ് അപ്ഡേറ്റ് ചെയ്യാനാകുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 835 എസ്‌ഒസിയാണ് പ്രോസസര്‍. ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തോടെ 5.3 ഇഞ്ച് 2K LCD ഡിസ്പ്ലേ നോക്കിയ 8 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നാണ്.
ആര്‍ജിബി, മോണോക്രോം സെന്‍സറുകളുള്ള 13 മെഗാപിക്സലിന്റെ രണ്ട് പിന്‍ ക്യാമറകളുണ്ട്. നോകിയ 8 ന്റെ മുന്‍ക്യാമറയും 13 മെഗാപിക്സലാണ്.
മുന്‍, പിന്‍ ക്യാമറകള്‍ 4K വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. ലേസര്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ളാഷ് എന്നിവയും ക്യാമറ ഫീച്ചറുകളാണ്.
64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുള്ള നോക്കിയ 8ല്‍ മൈക്രോഎസ്ഡി കാര്‍ഡുകളിലൂടെ (256 ജിബി വരെ) വികസിപ്പിക്കാവുന്നതാണ്. 3090mAh ബാറ്ററിയാണ് ഇതിന്റെ കരുത്ത്.
4ജി വോള്‍ട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, യുഎസ്ബി 3.1 ടൈപ്പ്- സി കണക്ടിവിറ്റി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് സ്മാര്‍ട്ട്ഫോണിന്റെ മറ്റു സവിശേഷതകള്‍.

No comments:

Post a Comment