Tuesday 17 October 2017

13 എംപി ക്യാമെറയില്‍ Xiaomi Redmi 5A പുറത്തിറക്കി

ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണികീഴടക്കികൊണ്ടിരിക്കുകയാണ് .ഇന്ത്യന്‍ വിപണിയില്‍ ഷവോമിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണം എന്നുപറഞ്ഞതിനു ശേഷവും ഷവോമിയുടെ മോഡലുകള്‍ മികച്ച വാണിജ്യമാണ് കൈവരിച്ചത് .എന്നാല്‍ ഇപ്പോള്‍ ഷവോമി അവരുടെ മറ്റൊരു പുതിയ മോഡല്‍കൂടി പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ തന്നെ 4aയുടെ പിന്‍ഗാമിയായ 5a ആണ് ഇപ്പോള്‍ ലോകവിപണിയില്‍ എത്തിയിരിക്കുന്നത് .
ഇത് ഒരു ബഡ്ജെക്റ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് .ഇതിന്റെ വിലവരുന്നത് ഏകദേശം 6000 രൂപയ്ക്ക് അടുത്താണ് .ഇതിന്റെ പ്രധാന സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം .5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .720p റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട് .
2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .128 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനുള്ളത് .
Android Nougatലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം . 3,000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .6000 രൂപ റെയിഞ്ചില്‍ വാങ്ങിക്കാവുന്ന നല്ല സവിശേഷതകള്‍ ഉള്ള ഒരു മോഡല്‍ തന്നെയാണ് Xiaomi Redmi 5A.
VIDEO review

No comments:

Post a Comment