Friday 17 November 2017

വോയ്സ് മെസേജ് ലോക്കിംഗ്: പുതിയ ഫീച്ചറുകളുമായി വാട്സ്‌ആപ്പ്, വീഡിയോ കോളിംഗിലും പുതിയ ഫീച്ചര്‍!!

ദില്ലി: വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് പുതിയ രണ്ട് ഫീച്ചറുകളുമായ് സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന്‍റെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷന്‍. വീഡിയോ കോള്‍ സ്വിച്ചും, ലോക്ക് ചെയ്യാവുന്ന വോയ്സ് മെസേജുമാണ് രണ്ടാമത്തേത്. വാട്സ്‌ആപ്പിന്‍റെ WABetaInfo യാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുള്ളത്. വാട്സ്‌ആപ്പ് ആന്‍ഡ്രോയ്ഡിന്‍റെ ബീറ്റാ പതിപ്പില്‍ രണ്ട് ഫീച്ചറുകളും പ്രത്യക്ഷപ്പെട്ടതായും ഹിഡ്ഡന്‍ ഫീച്ചറുകളായ ഇവ രണ്ടും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സ്‌ആപ്പിനുള്ളില്‍ ഈ ഫീച്ചര്‍ നേരത്തെ തന്ന പരീക്ഷണം പൂര്‍ത്തിയാക്കിയതായും WABetaInfoയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
ഒരു വോയ്സ് കോളിനിടയിലോ വീഡിയോ കോളിനിടയിലോ മറ്റൊരു കോള്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഫീച്ചറിന്‍റെ പ്രത്യേകത. വോയ്സ് കോളിനും വീഡിയോ കോളിനുമിടയിലാണ് ഇതിനുള്ള പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെടുക. കഴിഞ്ഞ മാസം വാട്സ്‌ആപ്പ് അയച്ച മെസേജുകള്‍ തിരിച്ചെടുക്കുന്നതിനായി ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ പുറത്തിറക്കിയിരുന്നു. അയച്ച്‌ ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോള്‍ വാട്സ്‌ആപ്പ് നല്‍കുന്നത്. 2017 ജൂലൈയിലാണ് വാട്സ്‌ആപ്പില്‍ വീഡിയോ- വോയ്സ് കോളിംഗ് സംവിധാനം ആരംഭിച്ചത്.
വോയ്സ് മെസേജ് ലോക്ക് ബട്ടണ്‍
വാട്സ്‌ആപ്പിന്‍റെ വോയ്സ് മെസേജ് ബട്ടണിലാണ് മറ്റൊരു പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വോയ്സ് റെക്കോര്‍ഡ് ആരംഭിക്കുന്നതോടെ പ്രത്യക്ഷപ്പെടുന്ന ഒരു സിംബലാണ് വോയ്സ് മെസേജ് ലോക്ക് ചെയ്യാന്‍ സഹായിക്കുന്നത്. ഈ സിംബലില്‍ ക്ലിക്ക് ചെയ്യുന്നതോടെ വോയ്സ് റെക്കോര്‍ഡ‍് ലോക്ക് ചെയ്ത് സൂക്ഷിക്കാന്‍ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് സാധിക്കും.

ഫീച്ചര്‍ എങ്ങനെ
മെസേജ് സ്വീകരിക്കുന്ന ആള്‍ വായിക്കുന്നതിന് മുമ്ബുതന്നെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഫീച്ചറിന്‍റെ പ്രത്യേകത. വാട്സആപ്പിന്‍റെ എതിരാളികളായ ടെലഗ്രാമിലും വീ ചാറ്റിലും സമാന ഫീച്ചറുകള്‍ നിലവിലുണ്ട്. ഇതിന് പുറമേ വൈബറിലും ഈ സൗകര്യമുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് ഇന്‍സ്റ്റന്‍റ് മെസേജിംഗ് സര്‍വ്വീസായ വാട്സആപ്പും ഈ ഫീച്ചര്‍ ആരംഭിക്കുന്നത്.

വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും
വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേയ്ക്കും അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ഉപഭോക്താക്കളെ സഹായിക്കും. എഫ്‌എക്യൂ വഴിയാണ് വാട്സ്‌ആപ്പ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചിട്ടുള്ളത്. വിജയകരമായി ഡിലീറ്റ് ചെയ്ത മെസേജുകളുടെ സ്ഥാനത്ത് ദി മെസേജ് വാസ് ഡിലീറ്റ‍ഡ് എന്ന സന്ദേശമായിരിക്കും ഉണ്ടായിരിക്കുക. ടെക്സ്റ്റ് മെസേജ്, ഫോട്ടോ, വീഡിയോ, ജിഫ്, ഫയലുകള്‍, എന്നിങ്ങനെ എല്ലാത്തരത്തിലുള്ള മെസേജുകളും ഡിലീറ്റ് ചെയ്യാന്‍ അണ്‍സെന്‍റ് ഫീച്ചര്‍ കൊണ്ട് കഴിയും.

ഗൂഗിളും സ്നാപ്പ്ചാറ്റു്
നേരത്തെയും ഇന്‍റര്‍നെറ്റ് കമ്ബനികളും ആപ്ലിക്കേഷനുകളുമായി ചേര്‍ന്ന് ലൊക്കേഷന്‍ ഷെയറിംഗ് ഫീച്ചറായി ഉള്‍പ്പെടുത്തിയിരുന്നു. യൂബറും സ്നാപ്പ്ചാറ്റും ഉപഭോക്താക്കള്‍ക്ക് ലൊക്കേഷന്‍ ഷെയറിംഗ് ആരംഭിച്ചിരുന്നു. സ്നാപ്പ് മാപ്പ് എന്ന പേരിലായിരുന്നു ജൂണില്‍ സ്നാപ്പ് ചാറ്റ് ലൊക്കേഷന്‍ ഷെയറിംഗ് ആരംഭിച്ചിരുന്നു. 2009ല്‍ ഗൂഗിള്‍ ഗൂഗിള്‍ ലാറ്റിറ്റ്യൂഡ് എന്ന പേരില്‍ ലൊക്കേഷന്‍ ഷെയറിംഗ് ആരംഭിച്ചിരുന്നു.

വാട്‌ആപ്പില്‍ കളര്‍ സ്റ്റാറ്റസ്
അത്യാകര്‍ഷമായ നിറങ്ങളുള്ള ബാക്ഗ്രൗണ്ടില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും വാട്സ്‌ആപ്പിലെ കളര്‍ സ്റ്റാറ്റസ്. മെസേജിങ് ആപ്ലിക്കേഷന്‍ മാത്രമായി ആരംഭിച്ച വാട്സ്‌ആപ്പ് അടുത്തകാലത്താണ് പുതിയ ഫീച്ചറുകളുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്‍റെ തലത്തിലേയ്ക്ക് ഉയരുകയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സ്റ്റാറ്റസ് അപ്ഡേറ്റില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്

ഐക്കണ്‍ എങ്ങനെ

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ബാറില്‍ ക്യാമറ ഐക്കണിന് മുകളില്‍ ഫ്ലോട്ടിംഗ് പെന്‍ ഐക്കണാണ് കാണുക. എന്നാല്‍ വിന്‍ഡോസ് ഫോണുപയോഗിക്കുന്നവര്‍ക്ക് വാട്സ്‌ആപ്പ് സ്റ്റാറ്റസിലെ പുതിയ അപ്ഡേറ്റ് ലഭിക്കില്ല. ഇക്കാര്യം വാട്സ്‌ആപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വാട്സ്‌ആപ്പിന്‍റെ വെബ് പതിപ്പില്‍ കളര്‍ സ്റ്റാറ്റസ് ലഭിക്കും.

ലൈവ് ലൊക്കേഷന്‍ ഷെയറിംഗ്
നേരത്തെയുള്ള സ്റ്റാറ്റിക് ലൊക്കേഷനില്‍ നിന്ന് വ്യത്യസ്തമായി മറ്റുള്ളവര്‍ക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുമ്ബോള്‍ ലഭിക്കുന്നവര്‍ക്ക് അവരെ കൃത്യമായി പിന്തുടരാന്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത. ലൈവ് ഫീച്ചര്‍ വഴി നിങ്ങള്‍ സഞ്ചരിക്കുന്ന വഴിയും കാണാന്‍ സാധിക്കും.വാട്സ്‌ആപ്പ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ഫീച്ചര്‍ സ്ത്രീ സുരക്ഷയ്ക്ക് സഹായിക്കുമെന്നും ടെക് വിദഗ്ദര്‍ വിലയിരുന്നു.

No comments:

Post a Comment