Tuesday, 31 October 2017

Nokia 2 Launched With 5-Inch Display And Snapdragon 212 Processor

After a series of leaks, HMD Global has today launched its latest entry-level smartphone, Nokia 2, at a press event in India.

Nokia 2 is the cheapest smartphone from the company so far. It comes with a 6,000 series aluminium frame and a polycarbonate body at the back.

The Nokia 2 features a 5-inch HD LTPS display with a screen resolution of 1280 x 720 pixels and 16:9 aspect ratio. There is a layer of Corning Gorilla Glass 3 on top for protection.

Under the hood, the smartphone is powered by a Qualcomm Snapdragon 212 processor, making it the first smartphone to run on Snapdragon 212. The processor is coupled with Adreno 304 GPU.

As of the camera department, it comes with an 8-megapixel rear facing autofocus camera with an LED flash and a 5-megapixel front-facing camera. Nokia has also included “Bothie” feature that allows users to use both front and rear cameras simultaneously.

However, the disappointing thing about the smartphone is its memory specs. It packs just 1GB of RAM and and only 8GB of internal storage. There is a microSD card slot which allows to expand storage upto 128GB.

The device is fuelled by a big 4,100mAh battery, which the company promises can provide two days of battery life on a single charge. It comes with IP52 certifications, meaning that the smartphone is splash proof.

Connectivity features on the device include Dual SIM, 4G VoLTE, Wi-Fi 802.11 b/g/n, Bluetooth 4.1, and GPS / GLONASS.

Nokia 2 runs on the stock version of Android 7.0 Nougat operating system out-of-the-box, and comes with Google Assistant. The company says that this is the first smartphone in this price segment to feature Google Assistant. Nokia has also promised to update the device with Android 8.0 Oreo “shortly”.

The Nokia 2 has been priced at 99 Euros (~ $115). It will be available in three colour variants — Copper Black, Pure Black and White, and will go on sale from mid-November.

Thursday, 19 October 2017

മൊബൈല്‍ ഫോണ്‍ ഹൈ റേഡിയേഷന്‍ ആണോ എന്ന് തിരിച്ചറിയാനുള്ള മാര്‍ഗം


മൊബൈല്‍ ഫോണ്‍ ഹൈ റേഡിയേഷന്‍ ആണോ എന്ന് തിരിച്ചറിയാനുള്ള മാര്‍ഗം -ശാസ്ത്രത്തിന്റെ വളരെ വലിയ ഒരു കണ്ടു പിടിത്തം ആണ് മൊബൈല്‍ ഫോണുകള്‍. ആശയ വിനിമയത്തിനായി വേണ്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ന് ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു ഇലക്ട്രോണിക് ഉപകരണം ആണ് .
ആശയ വിനിമയം മാത്രമല്ല ആവശ്യമായ കാര്യങ്ങള്‍ സൂക്ഷിച്ചു വെക്കാനും, ഫോട്ടോയും വീഡിയോയും എടുക്കാനും, പണം ഇടപാടുകള്‍ നടത്താനും, ജോലി ചെയ്യുവാനും നമ്മുടെ വിരല്‍ തുമ്പു കൊണ്ട് സാധിക്കുന്ന ഒരു അനുഗ്രഹം തന്നെ ആയി മാറി മൊബൈല്‍ ഫോണുകള്‍. എന്നാല്‍ ഏതൊരു നാണയത്തിനും ഇരു വശങ്ങള്‍ ഉള്ളത് പോലെ മൊബൈല്‍ ഫോണിനും ഉണ്ട് അതിന്റേതായ ദോഷങ്ങളും .മൊബൈല്‍ ഫോണില്‍ നിന്നും പുറപ്പെടുവിക്കുന്ന ഇലക്ട്രോ മാഗ്‌നറ്റിക് തരംഗങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിനു നല്ലതല്ല. അത് കൊണ്ട് തന്നെ കിടക്കുമ്പോള്‍ തലയിന്റെ പരിസരത്തൊന്നും മൊബൈല്‍ ഫോണ്‍ വെക്കാന്‍  മൊബൈല്‍ ഫോണ്‍ ഉയര്‍ന്ന റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന ഒന്നാണോ എന്നറിയാന്‍ ഒരു എളുപ്പ മാര്‍ഗം ഉണ്ട് .ഒരു ചെറിയ കോഡ് മൊബൈലില്‍ ടൈപ്പ് ചെയ്യുന്നത് വഴി ഹൈ റേഡിയേഷന്‍ ഉണ്ടോ എന്ന് തിരിച്ചറിയാവുന്നതാണ്. *#07# എന്ന കോഡ് ടൈപ്പ് ചെയ്യുന്നത് വഴി ഫോണിന്റെ റേഡിയേഷന്‍ എത്രയാണെന്ന് മനസിലാക്കാന്‍ സാധിക്കും. കോഡ് ടൈപ്പ് ചെയ്തു ഒരു സെക്കന്റിനുള്ളില്‍ തന്നെ റേഡിയേഷന്‍ എത്രയാണെന്ന് അറിയാന്‍ സാധിക്കും.
1.6 വാട്‌സ് പെര്‍ കിലോഗ്രാമിന് ഉള്ളില്‍ ആണെങ്കില്‍ ഫോണിന്റെ റേഡിയേഷന്‍ സേഫ് ആണ്. അതിനു മുകളില്‍ ആണെങ്കില്‍ ഫോണിന്റെ റേഡിയേഷന്‍ വളരെ കൂടുതല്‍ ആണ് എന്ന് വേണം കരുതാന്‍. അങ്ങനെ ഉയര്‍ന്ന റേഡിയേഷന്‍ ഉള്ള ഫോണ്‍ കഴിവതും കുട്ടികളുടെ അടുത്ത് നിന്ന് ഉപയോഗിക്കാതിരിക്കണം. ഇത്തരം ഫോണ്‍ ഉപയോഗിച്ച് സംസാരിച്ചാല്‍ തലവേദനയും ചെവിക്കു ചൂടും അനുഭവപ്പെടാനുള്ള സാദ്ധ്യതകള്‍ ഏറെ ആണ്. അത് കൊണ്ട് റേഡിയേഷന്‍ കുറവുള്ള ഫോണുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Redmi 5A Review and Camera samples in Malayalam



Tuesday, 17 October 2017

13 എംപി ക്യാമെറയില്‍ Xiaomi Redmi 5A പുറത്തിറക്കി

ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണികീഴടക്കികൊണ്ടിരിക്കുകയാണ് .ഇന്ത്യന്‍ വിപണിയില്‍ ഷവോമിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണം എന്നുപറഞ്ഞതിനു ശേഷവും ഷവോമിയുടെ മോഡലുകള്‍ മികച്ച വാണിജ്യമാണ് കൈവരിച്ചത് .എന്നാല്‍ ഇപ്പോള്‍ ഷവോമി അവരുടെ മറ്റൊരു പുതിയ മോഡല്‍കൂടി പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ തന്നെ 4aയുടെ പിന്‍ഗാമിയായ 5a ആണ് ഇപ്പോള്‍ ലോകവിപണിയില്‍ എത്തിയിരിക്കുന്നത് .
ഇത് ഒരു ബഡ്ജെക്റ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് .ഇതിന്റെ വിലവരുന്നത് ഏകദേശം 6000 രൂപയ്ക്ക് അടുത്താണ് .ഇതിന്റെ പ്രധാന സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം .5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .720p റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട് .
2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .128 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനുള്ളത് .
Android Nougatലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം . 3,000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .6000 രൂപ റെയിഞ്ചില്‍ വാങ്ങിക്കാവുന്ന നല്ല സവിശേഷതകള്‍ ഉള്ള ഒരു മോഡല്‍ തന്നെയാണ് Xiaomi Redmi 5A.
VIDEO review

Wednesday, 4 October 2017

"ആമസോണ്‍" ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇന്നുമുതല്‍ വീണ്ടും

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വീണ്ടും ആരംഭിച്ചിരിക്കുന്നു .ഒക്ടോബര്‍ 4 മുതല്‍ ഒക്ടോബര്‍ 8വരെയാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .ഈ ഓഫറുകളില്‍ പ്രധാനമായും സ്മാര്‍ട്ട് ഫോണുകള്‍ ആണുള്ളത് .നോക്കിയ മുതല്‍ മോട്ടോവരെയുള്ള മോഡലുകള്‍ക്ക് ഓഫറുകള്‍ ലഭിക്കുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
Nokia 6 ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്
10.or G മൊബൈല്‍ ഫോണ്‍ 1000 രൂപയുടെ ഡിസ്കൗണ്ടില്‍ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്
Lenovo K8 Note (Venom Black, 4GB) മൊബൈല്‍ ഫോണ്‍ 2000 രൂപയുടെ ഡിസ്കൗണ്ടില്‍ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്
Redmi 4 (Black, 64GB) മൊബൈല്‍ ഫോണ്‍ 1500 രൂപയുടെ ഡിസ്കൗണ്ടില്‍ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്

OnePlus 5 (Slate Gray 6GB RAM 64GB memory) 32999 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്
LG Q6 (Black, 18:9 FullVision Display) മൊബൈല്‍ ഫോണ്‍ 4000 രൂപയുടെ ഡിസ്കൗണ്ടില്‍ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്

Samsung Galaxy J7 Prime Black (16GB) മൊബൈല്‍ ഫോണ്‍ 6300 രൂപയുടെ ഡിസ്കൗണ്ടില്‍ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്
ആമസോണില്‍ ഇന്ന് വമ്ബന്‍ ഡിസ്കൗണ്ടില്‍ ലഭിക്കുന്ന സ്മാര്‍ട്ട് ഫോണുകളാണിവ .കൂടുതല്‍ വാങ്ങിക്കാവുന്നതാണ് പരിശോധിക്കാവുന്നതാണ് .

Sunday, 1 October 2017

IVOOMI ME 4 unboxing and Hands-on in Malayalam

ഇത് വാങ്ങുവാൻ ഉള്ള ലിങ്ക് താഴെ കൊടുത്തിരിക്കന്നു
IVOOMI ME 4 rs 2999 only

Friday, 29 September 2017

കൊതുകിനെ അകറ്റുന്ന മൊബൈല്‍ഫോണുമായി എല്‍ജി

കൊതുകിനെ അകറ്റുന്ന മൊബൈല്‍ഫോണുമായി എല്‍ജി രംഗത്ത്.
ഇന്ത്യന്‍ വിപണിയില്‍ പുതിയതായി ഇറക്കിയ കെ7ഐ സ്മാര്‍ട്ഫോണിന്റെ മുഖ്യ സവിശേഷതയും ഇതു തന്നെയാണ്.
5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയും, 2ജിബി റാമും, 16 ജിബി സ്റ്റോറേജുമുള്ള സ്മാര്‍ട്ഫോണ്‍ ആന്‍ഡ്രോയിഡ് മാഷ്മെലോയിലാണ് പ്രവര്‍ത്തിക്കുന്നത്.
കൊതുകിനെ അകറ്റുന്ന അള്‍ട്രാസോണിക് ശബ്ദ വീചികള്‍ പുറപ്പെടുവിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് കെ7 ഐയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
7,990 രൂപയാണ് കൊതുകുകളെ അകറ്റാന്‍ ശേഷിയുള്ള ഈ മൊബൈല്‍ഫോണുകളുടെ വില.
കൊതുകുകളെ അകറ്റുന്നതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളും ഇപ്പോള്‍ നിലവിലുണ്ട്.

Thursday, 28 September 2017

വ്യാജ ജിഎസ്ടി ബില്ല് എങ്ങനെ തിരിച്ചറിയാം?

ചരക്ക് സേവന നികുതി വന്നാല്‍ പലതിനും വിലകുറയുമെന്നായിരുന്നു ഉപഭോക്താവ് മനസിലാക്കിയിരുന്നത്. എന്നാല്‍ ഹോട്ടലുകളില്‍ ഉള്‍പ്പെടെ മറിച്ചാണ് സംഭവിച്ചത്.
ജിഎസ്ടിയുടെ പേരില്‍ കച്ചവടക്കാര്‍ സാധാരണക്കാരെ പിഴിയാന്‍ തുടങ്ങിയതോടെ ഇത് സംബന്ധിച്ച പരാതികളും വ്യാപകമായി.
ജിഎസ്ടി രജിസ്ട്രേഷനെടുത്തും എടുക്കാതെയുമുള്ള തട്ടിപ്പുകള്‍ ഏറുകയാണ്. ഈ സാഹചര്യത്തില്‍ തട്ടിപ്പ് തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്.
ഇതാ അതിനുള്ള മാര്‍ഗങ്ങള്‍:
എല്ലാവര്‍ക്കും ജിഎസ്ടി ബാധകമല്ല
എല്ലാകച്ചവടക്കാരും ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥരല്ല. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
അസം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് പത്ത് ലക്ഷമാണ് വിറ്റുവരവ് പരിധി.
രജിസ്ട്രേഷന്‍ എടുത്തവര്‍ വില്പന ബില്ലില്‍ ജിഎസ്ടി നമ്ബര്‍ ഉള്‍പ്പെടുത്തണം. സെന്‍ട്രല്‍ ജിഎസ്ടി(CGST), സ്റ്റേറ്റ് ജിഎസ്ടി(SGST) എന്നിങ്ങനെ നികുതി വേര്‍തിരിച്ച്‌ കാണിക്കണം.
പുതിയ നികുതി പഴയ രീതിയില്‍
മൂല്യവര്‍ധിത നികുതി, ടിന്‍, സെന്‍ട്രല്‍ സെയില്‍ ടാക്സ് നമ്ബര്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് പല കച്ചവടസ്ഥാപനങ്ങളും ഇപ്പോഴും നല്‍കുന്നത്. ജിഎസ്ടി രജിസ്ട്രേഷനെടുത്ത ഇവര്‍ ഉപഭോക്താവില്‍നിന്ന് ഈടാക്കുന്നതാകട്ടെ ജിഎസ്ടി പ്രകാരമുള്ള തുകയാണ്.
ജൂലായ് ഒന്നുമുതല്‍ ബില്ലില്‍ സ്റ്റേറ്റ് ജിഎസ്ടി, സെന്‍ട്രല്‍ ജിഎസ്ടി എന്നിങ്ങനെയാണ് കാണിക്കേണ്ടത്. അത് പ്രകാരംമാത്രമാണ് നികുതി ഈടാക്കേണ്ടതും.
താല്‍ക്കാലിക ജിഎസ്ടി നമ്ബര്‍ മതിയോ?
ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷന്‍ നമ്ബര്‍(ജിഎസ്ടിഐഎന്‍)ബില്ലില്‍ രേഖപ്പെടുത്താതെ സ്റ്റേറ്റ് ജിഎസ്ടിയും സെന്‍ട്രല്‍ ജിഎസ്ടിയും സ്ഥാപനങ്ങള്‍ ഈടാക്കുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ പാടില്ല.
ജിഎസ്ടി നമ്ബര്‍ വെരിഫൈ ചെയ്തിട്ടില്ലെങ്കില്‍ താല്‍ക്കാലികമായി ലഭിച്ച ജിഎസ്ടി നമ്ബര്‍ ബില്ലില്‍ ചേര്‍ക്കേണ്ടതാണ്.
ബില്ലില്‍ ചേര്‍ത്തിട്ടുള്ള ജിഎസ്ടി നമ്ബര്‍ ശരിയാണോയെന്ന് ഉപഭോക്താക്കള്‍ക്ക് പരിശോധിച്ചറിയാം.
1. www.gst.gov.in എന്ന് വെബ്സൈറ്റ് തുറക്കുക.
2. സര്‍ച്ച്‌ ടാക്സ് പെയര്‍-ന് താഴെ ജിഎസ്ടിഐഎന്‍ നമ്ബര്‍ നല്‍കി സര്‍ച്ച്‌ ചെയ്യുക.
തെറ്റായ ജിഎസ്ടിഐഎന്‍ നമ്ബറാണെങ്കില്‍-നിങ്ങള്‍ നല്‍കിയ നമ്ബര്‍ നിലവിലില്ല; സാധുവായ നമ്ബര്‍ നല്‍കുക എന്ന സന്ദേശം തെളിഞ്ഞുവരും.
ശരിയായ രജിസ്ട്രേഷന്‍ നമ്ബറാണെങ്കില്‍
കച്ചവട സ്ഥാപനത്തിന്റെ പേര്
സംസ്ഥാനം
രജിസ്ട്രേഷന്‍ തിയതി
പ്രൈവറ്റ്, പബ്ലിക് ലിമിറ്റഡ് കമ്ബനി, പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവയിലേതെങ്കിലും തുടങ്ങിയവ തെളിഞ്ഞുവരും.
താല്‍ക്കാലിക രജിസ്ട്രേഷനാണെങ്കില്‍ 'ആക്ടീവ് പെന്റിങ് വെരിഫിക്കേഷന്‍' എന്നാകും കാണുക.
ജിഎസ്ടി നമ്ബറിന്റെ ഘടന
15 അക്ക ജിഎസ്ടി രജിസ്ട്രേഷന്‍ നമ്ബറിന്റെ ഘടന കാണാം.

അവലംബം: ക്ലിയര്‍ടാക്സ്
ആദ്യത്തെ രണ്ട് അക്കം സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. കേരളത്തിന്റെത് 32 ഉം മഹാരാഷ്ട്രയുടേത് 27 ഉം ഡല്‍ഹിയുടേത് 07 ആണ്(പട്ടിക കാണുക)
അടുത്ത പത്ത് അക്കം സ്ഥാപനത്തിന്റെയോ സ്ഥാപന ഉടമയുടെയോ പാന്‍ നമ്ബറാണ്.
സംസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള നമ്ബറാണ് അടുത്തത്.
പതിനാലാമത്തെ അക്കം 'z' ആണ്.
നികുതി വിഭാഗത്തിന്റെ പരിശോധനയ്ക്കുള്ള കോഡാണ് അവസാനത്തെ അക്കം.
നികുതി നിരക്ക്
ബില്ലില്‍ യഥാര്‍ഥ നികുതി നിരക്കാണ് ഈടാക്കിയിരിക്കുന്നതെന്ന് പരിശോധിക്കാം. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
https://cbec-gst.gov.in/gst-goods-services-rates.html
ശരിയായ ഘടനയിലുള്ള ബില്ല് അല്ല നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍, പരാതി ഇ മെയിലില്‍ നല്‍കാം. helpdesk@gst.gov.in
സംസ്ഥാനങ്ങളുടെ കോഡ്
Andaman and Nicobar Islands 35
Andhra Pradesh 28
Andhra Pradesh (New) 37
Arunachal Pradesh 12
Assam 18 Bihar 10
Chandigarh 04
Chattisgarh 22
Dadra and Nagar Haveli 26
Daman and Diu 25
Delhi 07
Goa 30
Gujarat 24
Haryana 06
Himachal Pradesh 02
Jammu and Kashmir 01
Jharkhand 20
Karnataka 29
Kerala 32
Lakshadweep Islands 31
Madhya Pradesh 23
Maharashtra 27 Manipur 14
Meghalaya 17
Mizoram 15
Nagaland 13
Odisha 21
Pondicherry 34
Punjab 03
Rajasthan 08
Sikkim 11
Tamil Nadu 33
Telangana 36
Tripura 16
Uttar Pradesh 09
Uttarakhand 05
West Bengal 19

Tuesday, 26 September 2017

നോക്കിയ പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ 'നോക്കിയ 8 'ഇന്ത്യയില്‍

നോക്കിയയുടെ പുതിയ പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണായ നോക്കിയ 8 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും.
എച്ച്‌എംഡി ഗ്ലോബലിനു കീഴില്‍ വീണ്ടും ആരംഭിച്ച നോക്കിയ ഇതിനകം 3310, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ബജറ്റ് ഫോണായ നോക്കിയ 2 രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രീമിയം ഫോണായ നോക്കിയ 8 ഇന്ത്യയിലെത്തിക്കുന്നത്.
5.3 ഇഞ്ച് ഡിസ്പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, ബ്ലൂടൂത്ത് 5, കാള്‍ സെയ്സ് സെന്‍സറോടു കൂടി 13 മെഗാപിക്സല്‍ ഫ്രണ്ട്, റിയര്‍ ക്യാമറകള്‍ എന്നിവയുള്ള നോക്കിയ 8ന് ഏകദേശം 36,999 രൂപയായിരിക്കും വില.
നോക്കിയ 8 (6 GB റാം വേരിയന്റ്) നെ കുറിച്ചുള്ള വിവരങ്ങള്‍ കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.
നോക്കിയ 8 ലെ സവിശേഷതകള്‍
6000-സീരീസ് അലുമിനിയത്തില്‍ യുണിബോഡി ഡിസൈനിലാണ് നോക്കിയ 8 എത്തുന്നത്. IP54 റേറ്റിങ്ങുള്ള നോക്കിയ 8 ന് സ്പ്ലാഷ് പ്രൂഫ് സുരക്ഷയുണ്ട്.
ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 8ല്‍ ആന്‍ഡ്രോയിഡ് 8.0 ഒറിയോ പതിപ്പ് അപ്ഡേറ്റ് ചെയ്യാനാകുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 835 എസ്‌ഒസിയാണ് പ്രോസസര്‍. ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തോടെ 5.3 ഇഞ്ച് 2K LCD ഡിസ്പ്ലേ നോക്കിയ 8 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നാണ്.
ആര്‍ജിബി, മോണോക്രോം സെന്‍സറുകളുള്ള 13 മെഗാപിക്സലിന്റെ രണ്ട് പിന്‍ ക്യാമറകളുണ്ട്. നോകിയ 8 ന്റെ മുന്‍ക്യാമറയും 13 മെഗാപിക്സലാണ്.
മുന്‍, പിന്‍ ക്യാമറകള്‍ 4K വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. ലേസര്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ളാഷ് എന്നിവയും ക്യാമറ ഫീച്ചറുകളാണ്.
64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുള്ള നോക്കിയ 8ല്‍ മൈക്രോഎസ്ഡി കാര്‍ഡുകളിലൂടെ (256 ജിബി വരെ) വികസിപ്പിക്കാവുന്നതാണ്. 3090mAh ബാറ്ററിയാണ് ഇതിന്റെ കരുത്ത്.
4ജി വോള്‍ട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, യുഎസ്ബി 3.1 ടൈപ്പ്- സി കണക്ടിവിറ്റി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് സ്മാര്‍ട്ട്ഫോണിന്റെ മറ്റു സവിശേഷതകള്‍.